1. അധികം കട്ടിയുള്ളതോ, സോഫ്റ്റായതോ ആയ പ്രതലത്തില്‍ വ്യായാമം ചെയ്യരുത്.
2. വ്യായാമത്തിന് അരമണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുക. വ്യായാമം കഴിഞ്ഞും അരമണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ.
3. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ശരീരത്തിലെ താപനില ക്രമീകരിക്കാന്‍ ഇത് സഹായിക്കും.
4. പാദത്തിന് യോജിച്ച സ്‌പോര്‍ട്‌സ് ഷൂ ധരിക്കുക.
5. ദിവസവും വ്യായാമം ചെയ്യുന്നവര്‍ വലിയ തോതിലും ചെറിയ രീതിയിലും ഒന്നിടവിട്ട ദിവസങ്ങളില്‍ വ്യായാമം ചെയ്യുക.
6. വ്യായാമം മൂലം ഒരു മാസത്തില്‍ രണ്ട് കിലോഗ്രാം ഭാരമേ കുറയ്ക്കാവൂ എന്ന് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നു.
7. ശരീരാരോഗ്യത്തിന് വ്യായാമം ചെയ്യുക. സൗന്ദര്യം മാത്രമായിരിക്കരുത് നിങ്ങളുടെ ലക്ഷ്യം.






