കാലുകള്‍ അകത്തി നിവര്‍ന്നിരിക്കുക. കൈകള്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത്, കൈവിരലുകള്‍ പുറകിലേക്ക് നോക്കിയിരിക്കുന്ന രീതിയില്‍, കൈപ്പത്തി തറയില്‍ വച്ചുകൊണ്ട്, തല പുറകിലോട്ട് നീട്ടി ദണ്ഡാസനത്തില്‍ ആദ്യം ഇരിക്കുക. റിലാക്സ് ആവുക. ദണ്ഡാസനത്തില്‍ നിന്നും കാലുകള്‍ ചേര്ത്തുവച്ചും കൈകള്‍ കാല്‍മുട്ടുകളില്‍ വച്ചും വജ്രാസനത്തില്‍ വരുക. ആദ്യം വലതുകാല്‍ മടക്കി ഇടുപ്പിന് അടിയിലേക്ക് വലതു കാല്പാദവും ഇടതുകാല് മടക്കി, ഇടതുകാല്പാദവും വയ്ക്കുക. കൈകള്‍ പാദത്തില്‍ ചുറ്റിപ്പിടിക്കുക. കൈവിരലുകള്‍ ശരീരത്തിന് നേരെ ഇരിക്കണം. തോളുകളും കൈമുട്ടുകളും നിവര്‍ത്തുക. ശരീരം മുകളിലേക്ക് നോക്കുക. അല്പനേരം ദീര്‍ഘമായി ശ്വാസോച്ഛ്വാസം ശീലിക്കുക. പതിയെ മുന്നോട്ടു കുനിഞ്ഞ് തല തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. ടെന്‍ഷന്‍ മാറി മനസ്സ് റിലാക്സ് ആവുകയും മനസ്സിന് സ്വസ്ഥത ലഭിക്കുകയും ചെയ്യും.






