
നിങ്ങള്‍ക്ക് വര്‍ക്ക്ഔട്ടുകള്‍ ഈസിയായി വീട്ടില്‍ തന്നെ ചെയ്യാം
എയ്റോബിക് വ്യായാമം ചെയ്യാന്‍ വീട്ടില്‍ വാങ്ങി വയ്ക്കാവുന്ന പലതരം മെഷീനുകളുണ്ട്. അതില്‍ ട്രെഡ്മില്, എര്ഗോമെട്രി അഥവാ സ്റ്റാറ്റിക് സൈക്കിള്‍ തുടങ്ങിയവ അത്യുത്തമം. വില അല്പം കൂടുമെന്ന് മാത്രം. ടെലിവിഷനില്‍ ഇഷ്ടപ്പെട്ടവ കണ്ടുകൊണ്ട് വ്യായാമം ചെയ്യാം. കൂടാതെ ചെലവു കുറഞ്ഞ ഡംബെലുകളും ബാര്ബെലുകളും ഉപയോഗിച്ച് തുടങ്ങാം. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഡംബെലുകള്‍ ഉപയോഗിച്ച് വിവിധ വര്‍ക്ക് ഔട്ടുകള്‍ ചെയ്യാം. തോളിലെയും നെഞ്ചിലെയും കൈത്തണ്ടയിലെയും ഉദരഭാഗത്തെയും മസിലുകള്‍ സുദൃഢമാക്കാന്‍ ഡംബെലുകള്‍ സഹായിക്കും. ഫ്ളാറ്റ് ബെഞ്ച് പ്രെസ്സ്, ഇന്‍€ൈന് ബെഞ്ച് പ്രെസ്, ഡി€ൈന് ബെഞ്ച് പ്രെസ്സ് എന്നീ വര്‍ക്ക്ഔട്ടുകള്‍ ഡംബെലും ബാര്‍ബെലും ഉപയോഗിച്ച് ചെയ്യാം. ഇങ്ങനെ ശരീരത്തിലെ എല്ലാ മസ്സിലുകള്‍ക്കും ശക്തിയും വഴക്കവും ലഭിക്കുന്നു.
കുടവയര്‍ കുറയാന്‍ നടന്നാല്‍ മാത്രം പോരാ...?
കുടവയര്‍ കുറയ്ക്കാന്‍ സവിശേഷതരം വ്യായാമമുറകളിലേര്പ്പെടണം. വേഗത്തില്‍ നടത്തംകൊണ്ട് പൊതുവായ ഭാരം കുറയുമെങ്കിലും കുടവയര്‍ പ്രത്യേകിച്ച് കുറഞ്ഞെന്നുവരില്ല.
കുടവയര്‍ കുറയ്ക്കാനും ഉദരപേശികള്‍ക്ക് ബലം നല്‍കാനുമുള്ള വ്യായാമമുറകള്‍:
ആബ് ക്രഞ്ചസ്
വെര്‍ട്ടിക്കല്‍ ലെഗ് ക്രഞ്ച്
റിവേഴ്സ് ക്രഞ്ച്
ബൈസൈക്കിള്‍ ക്രഞ്ച്
സൈഡ്ബെന്റ്
ടിസ്റ്റ്സ്
നിലത്ത് മൃദുവായ പ്രതലത്തില്‍ മലര്‍ന്ന് കിടന്നുകൊണ്ട് കൈകാലുകള്‍ മടക്കിയും ഉയര്‍ത്തിയും നിശ്ചിത രീതിയില്‍ ശാസ്ത്രീയമായി ചെയ്യുന്നവയാണ് മേല്‍പ്പറഞ്ഞവ പലതും. നീളമുള്ള വടി ഉപയോഗിച്ച് ചെയ്യുന്നവയാണ് ടിസ്റ്റസും സൈഡ് ബെന്റും. മേല്‍പ്പറഞ്ഞ വ്യായാമമുറകളെല്ലാം തന്നെ ഒരു പരിശീലകനില്‍നിന്നും പഠിച്ച ശേഷം മാത്രം പ്രാവര്‍ത്തികമാക്കുക.
അമിത വ്യായാമവും കര്‍ശനമായ ഡയറ്റിംഗും
അമിത വ്യായാമവും കര്‍ശനമായ ഡയറ്റിംഗും ദോഷം ചെയ്യുമോ? എന്തും ശാസ്ത്രീയമായി ചെയ്തില്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ശാരീരികക്ഷീണമനുഭവപ്പെടുകയും ചെയ്യും. അതുകൊണ്ട് ചെയ്യാന്‍ പോകുന്നതിനപ്പറ്റി ആദ്യം നന്നായി ബോധവത്ക്കരണം നടത്തിയശേഷം മാത്രം തുടങ്ങുക. ഒന്നും കഴിക്കാതെ കഠിന വ്യായാമമുറകളില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഏതെങ്കിലും തരത്തിലുള്ള രോഗാതുരതകളുള്ളവര് തീര്‍ച്ചയായും വൈദ്യനിര്‍ദ്ദേശം ലഭിച്ചശേഷം മാത്രമേ വിവിധ വ്യായാമപദ്ധതികളിലേര്പ്പെടാവൂ. എത്ര കഠിനമായി എത്രസമയം വ്യായാമം ചെയ്യാമെന്നത് ഡോക്ടര്‍മാര്‍ നിശ്ചയിക്കും.
അമിതവും അശാസ്ത്രീയവുമായ വ്യായാമം കൊണ്ട് രോഗങ്ങളുണ്ടാകാം. അമിതമായ ക്ഷീണം, സ്ത്രീകളില്‍ ആര്‍ത്തവക്രമക്കേടുകള്‍, രോഗപ്രതിരോധശക്തിക്കുറവ്, നിര്‍ജലീകരണം, സന്ധിവേദന, ഹൃദ്രോഗം, വൃക്കത്തകരാറുകള്‍ ഇവ പലതില്‍ ചിലതുമാത്രം. നിങ്ങള്‍ ചെയ്യുന്ന വ്യായാമമുറകള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുവെങ്കില്‍ തീര്‍ച്ചയായും വൈദ്യനിര്‍ദ്ദേശം തേടുക. അങ്ങനെ കൃത്യമായ അറിവോടെ ശാസ്ത്രീയമായി ചെയ്യാത്തതുകൊണ്ടാണ് പലരും കൊച്ചു കൊച്ചു കാരണങ്ങളുമായി വ്യായാമം മുടക്കുന്നതും.






