ന്യൂഡല്‍ഹി ; 22ന് അയോധ്യയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. തന്റെ കുടുംബത്തിനോടൊപ്പം പ്രതിഷ്ഠ ചടങ്ങിന് ശേഷം മറ്റൊരു ദിവസം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കോണ്‍ഗ്രസും തൃണമൂലും സി.പി.എമ്മും ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്തിരുന്നു.
അരവിന്ദ് കെജ്രിവാളിന് നിലവില്‍ അയോധ്യയിലേക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചട്ടില്ല. അതേ സമയം ജനുവരി 22 ന് മറ്റ് പരിപാടികള്‍ ഒഴിവാക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട്. ക്ഷണം പിന്നാലെ വരുമെന്ന സൂചനയ്ക്കിടെയാണ് ചടങ്ങില്‍ താനുണ്ടാകില്ലെന്ന് കെജ്രിവാള് വ്യക്തമാക്കിയത്.
അതേസമയം ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച നടന്ന സുന്ദരകാണ്ഡം പാരായണം ചെയ്യുന്ന ചടങ്ങില്‍ കെജ്രിവാഴും ഭാര്യയും പങ്കെടുത്തിരുന്നു.രാജ്യത്തിന്റെ പുരോഗതിക്കായി ശ്രീരാമന്റേയും ഹനുമാന്റേയും അനുഗ്രഹം തേടിയെന്നാണ് ഇതിന് ശേഷം കെജ്രിവാള് പ്രതികരിച്ചത്.






