
കണ്ണൂര്‍: ഐടി മേഖലയില്‍ പ്രഗത്ഭയായ ഒരു പെണ്‍കുട്ടി സംരംഭം തുടങ്ങിയാല്‍ അതിന്റെ പേരില്‍ അതിനെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. സ്ത്രീത്വത്തെയാണ് വേട്ടയാടുന്നതെന്നും പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കാന്‍ ചിലര്‍ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്നും ഇപി ജയരാജന് ആരോപിച്ചു.
വീണ വിജയന്റെ കമ്പനിക്കെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ തള്ളി. വിഷയത്തില്‍ വീണ വിജയനെ പിന്തുണച്ചും എക്സാലോജിക്കിനെ ന്യായീകരിച്ചുമാണ് ഇപി ജയരാജന് രംഗത്തെത്തിയത്. എക്സാലോജിക് എല്ലാ കാര്യങ്ങളും കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ സംരംഭം നടത്തി ജീവിക്കാന്‍ സമ്മതിക്കില്ലേയെന്നും ഇപി ജയരാജന് ചോദിച്ചു.
എക്സാലോജിക്കിന്റെ കാര്യത്തില്‍ സിപിഎം ന്യായീകരിച്ചിട്ടില്ലെന്നും ഉള്ള കാര്യം മാത്രമാണ് പറഞ്ഞതെന്നും ആര്‍ഒസി റിപ്പോര്‍ട്ട് കോടതി വിധിയൊന്നുമല്ല. ആര്‍ഒസി എങ്ങനെയാണ് മുഖ്യമന്ത്രിയെ കുറിച്ച് എഴുതുകയെന്നും ചോദിച്ചു.
ബിജെപി- സിപിഎം ഒത്തതീര്‍പ്പെന്നോക്കെ പറയുന്ന വിഡി സതീശനൊന്നും ഒരു വകതിരിവുമില്ലെന്നും ഇപി ജയരാജന് പറഞ്ഞു. ആര്‍ഓസി പറയുന്നതെല്ലാം സത്യമാകണമെന്നുണ്ടോ?. രേഖയും കൊണ്ട് നടക്കലാണോ ഞങ്ങളുടെ പണിയെന്നും അദ്ദേഹം ചോദിച്ചു.






