മൂന്ന് വയസ്സുകാരിയായ മകളുടെ ഷൂസ് നശിപ്പിച്ചതിന് കൂട്ടുകാരിയുടെ കുടുംബത്തിന് മാതാവ് ചെരുപ്പിന്റെ ബില്ലയച്ചു. ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറായ സാറാ ലൂയിസ് ബ്രയാനാണ് സംഭവത്തില്‍ താരം. മകളും ചൈല്‍ഡ് മോഡലുമായ ഇസബെല്ലയുടെ ഷൂസ് നശിപ്പിച്ച കുട്ടിയുടെ വീട്ടിലേക്ക് 27237 രൂപയുടെ ബില്ലാണ് അയച്ചത്. കൂട്ടുകാരിയുമൊത്ത മകള്‍ കയറിവന്നത് തകര്‍ന്ന ഷൂസുമായിട്ടാണെന്ന് കണ്ട സാറ കലിതുള്ളുകയായിരുന്നു.
മകളെ എന്നും ആഡംബര വസ്ത്രം അണിയിക്കാന്‍ ശ്രദ്ധിക്കാറുള്ള സാറ ഇതിനായി ഡിസൈനര്‍ വസ്ത്രങ്ങള്‍ തന്നെയാണ് നോക്കാറ്. വിദേശത്തെ ബൗട്ടിക്കുകളില് നിന്നും ഉടുപ്പും ചെരുപ്പും വരുത്തി കുട്ടിയെ അണിയിച്ചൊരുക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മറ്റൊരു കുട്ടിയുമായി മകള്‍ വീട്ടിലേക്ക് കയറി വന്നത് കീറിപ്പൊളിഞ്ഞ ഷൂസുമിട്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബില്ലയച്ചത്. ഫെബ്രുവരി 1 ന് പണം കിട്ടണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈല്‍ഡ് മോഡല്‍ കൂടിയായ മകള്‍ക്ക് 60 ജോഡി ചെരുപ്പുകളുണ്ട്. എല്ലാം ഡിസൈനര്‍ ലേബലിലുള്ളതുമാണ്. എപ്പോള്‍ പുറത്ത് പോയാലും മകളുടെ ചെരുപ്പുകള്‍ മാറ്റി മാറ്റി ഉപയോഗിക്കാനും ശ്രദ്ധിക്കാറുണ്ട്. എപ്പോഴും മകള്‍ സുന്ദരിയായിരിക്കാന്‍ ഇസബെല്ലയ്ക്ക് വേണ്ടി ചിലപ്പോള്‍ സ്പാനിഷ് ബൗട്ടിക്കുകളില് നിന്നു പോലും മാതാവ് വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യും.
മോശമായി പോയ ചെരുപ്പ് മകള്‍ ഫാഷന്‍ ഷൂട്ടിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണെന്നും മറ്റു ചെരുപ്പുകള്‍ മാച്ചാവില്ലെന്നും പറയുന്നു. മകള്‍ മോഡലിംഗിന് ഇറങ്ങിത്തുടങ്ങിയത് മുതല്‍ അവളുടെ വസ്ത്രധാരണത്തില്‍ താന്‍ ശ്രദ്ധിക്കുന്നുണ്ട്. അവളെ എപ്പോഴും സുന്ദരിയാക്കി ഇരുത്താന്‍ എത്ര പണം ചെലവഴിക്കാനും മടിയില്ല. മകളുടെ ഷൂസ് മോശമായി പോകാന്‍ കാരണം കൂട്ടുകാരുടെ മാതാപിതാക്കളാണെന്നും അവര്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും അതുകൊണ്ടാണ് ബില്‍ അയച്ചതെന്നും സാറാ ലൂയിസ് ബ്രയാന്‍ പറയുന്നു.

Comments