
ലോകത്തിലുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലും കടുത്ത മഞ്ഞുവീഴ്ചയാണ്. അങ്ങ് യുഎസ്സില് മുതല് ഇങ്ങ് ഊട്ടിയിലും ദില്ലിയിലും വരെ കടുത്ത തണുപ്പാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. സ്ഥിരമായി ഇത്തരം ഇടങ്ങളില് താമസിക്കുന്നവരുടെ അവസ്ഥയിപ്പോള് വളരെ ദുഷ്കരമാണ്. തണുപ്പിനെ അതിജീവിച്ച് വളരെ ബുദ്ധിമുട്ടിയാണ് ഇവര് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഇത് സംബന്ധിക്കുന്ന ഒട്ടനവധി വാര്ത്തകള് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ unilad എന്ന ഇന്സ്റ്റാഗ്രാം അക്കൌണ്ട് പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. '8 ഡിഗ്രി കാലാവസ്ഥ ഒരു തമാശയല്ല' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
പങ്കുവച്ച വീഡിയോയില് മഞ്ഞില് മൂടിക്കിടക്കുന്ന ഒരു വീടിന്റെ പുറത്തേക്ക് ഒരാള് ഒരു പാത്രത്തില് ആവിപൊങ്ങുന്ന ന്യൂഡില്സുമായി വരന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ഇയാള് വരാന്തയിലെ കൈപ്പിടയില് പാത്രം വയ്ക്കുന്നു. ശേഷം പാത്രത്തിലുണ്ടായിരുന്ന ഫോര്ക്ക് പതുക്കെ പൊക്കിയ ശേഷം സ്പൂണില് നിന്നും കൈയ്യെടുക്കുന്നു. ഉയര്ത്തി വച്ച ഫോര്ക്കോ ന്യൂഡില്സോ താഴേയ്ക്ക് വീഴുന്നില്ല. പകരം ന്യൂഡില്സ് ഒരു തൂണുപോലെ ഫോര്ക്കിനെ താങ്ങി നിര്ത്തുന്നു. നിമിഷങ്ങള്ക്ക് മുമ്പ് ആവി പൊങ്ങിയിരുന്ന ന്യൂസില്സ് പാത്രമായിരുന്നോ അതെന്ന് നിങ്ങള് അതിശയിക്കും. അത്രയേറെയായിരുന്നു അവിടുത്തെ തണുപ്പ്. നിമിഷ നേരങ്ങള്ക്കു്ളില് വൈറലായ വീഡിയോ ഇതിനോടകം പതിനൊന്ന് ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.
ഒരു കാഴ്ചക്കാരന് എഴുതിയത് 'നിങ്ങള് ഉദ്ദേശിച്ചത് -13 ഡിഗ്രിയാണെന്ന് മനസ്സിലാക്കാന് എനിക്ക് കുറച്ച് സമയമെടുത്തു.' എന്നായിരുന്നു. മറ്റൊരു കാഴ്ചക്കാരന് കുറിച്ചത്. യുഎസ് അടക്കമുള്ള മിക്ക സ്ഥലങ്ങളിലും താപനില ഫാരന്ഹീറ്റ് (°F) ലാണ് കണക്കാക്കുന്നത്. എന്നാല് മറ്റ് സ്ഥലങ്ങളില് അത് സെല്ഷ്യസ് (°C)ലാണ് കണക്കാക്കുന്നത്. അതായത്, 8 ഡിഗി ഫാരന്ഹീറ്റ് എന്ന് പറയുമ്പോള് ഡിഗ്രി സെല്ഷ്യസില് അത് -13 ഡിഗ്രി സെല്ഷ്യസാണ്. സാമൂഹിക മാധ്യമ ഉപയോക്താക്കളില് ചിലര് 'ഇതല്ലേ കല' എന്നായിരുന്നു ചോദിച്ചത്. മറ്റ് ചിലര് 'ഇന്സ്റ്റലേഷന്' എന്ന് മറുപടി നല്കി. 'അദ്ദേഹം ഫോര്ക്കും പിടിച്ച് എത്രനേരം അവിടെ നിന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ സംശയം. മറ്റ് ചിലര് 'ന്യൂഡില്സ് ഒരു മോശം ഭക്ഷണ'മാണെന്ന് ഓര്മ്മിപ്പിച്ചു.







Comments