
ഹൃത്വിക്റോഷന്‍ നായകനാകുന്ന ഫൈറ്റര്‍ തീയേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ തരംഗം ഉണ്ടാക്കുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്യാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ അഡ്വാന്‍സ് ബുക്കിംഗിലൂടെ സിനിമ നേടിയത് 3.6 കോടി രൂപ. ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ 1,13,110 ടിക്കറ്റുകളാണ് ഇന്ത്യയില്‍ ഉടനീളമായി വില്‍പ്പന നടന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കുടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത്. അതേസമയം, യുഎസിലയും കാനഡയിലെയും മുന്‍കൂര്‍ ബുക്കിംഗിലും ഫൈറ്റര്‍ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. അന്താരാഷ്ട്ര ടിക്കറ്റ് വിന്‍ഡോയില്‍, ഫൈറ്റര്‍ 300 കെ കടന്നു, വിക്രം വേദ, വാര് തുടങ്ങിയ സിനിമകള്‍ സ്ഥാപിച്ച ഹൃത്വിക്കിന്റെ മുന്‍ റെക്കോര്‍ഡുകള്‍ ഫൈറ്റര്‍ മറികടക്കാന്‍ സാധ്യതയുണ്ടെന്നും കേള്‍ക്കുന്നു. ഇതാദ്യമായി ഹൃത്വക് റോഷനും ദീപികാ പദുക്കോണും ഒരുമിക്കുന്ന ചിത്രമാണ് ഫൈറ്റര്‍.
സിദ്ധാര്‍ത്ഥ് ആനന്ദിനൊപ്പം ദീപികാ പദുക്കോണിന്റെ മൂന്നാമത്തെ സിനിമാണ് ഫൈറ്റര്‍. ഹൃത്വിക്കും സംവിധായകനൊപ്പം മൂന്നാമത്തെ സിനിമയാണ്. നേരത്തേ ഹൃത്വിക് ബാംഗ് ബാംഗ്, വാര് എന്നീ സിനിമകളില്‍ സഹകരിച്ചിരുന്നു.
ഹൃത്വികിനും ദീപികയ്ക്കും പുറമേ അനില്‍കപൂര്‍, കരണ്‍സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്റോയ് എന്നിവരും സിനിമയിലുണ്ട്. ഇന്ത്യന്‍ സൈന്യത്തിനൊപ്പം പൊരുതി മരിച്ച അനേകം സൈനികര്‍ക്കുള്ള ആദരവായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ശ്രീനഗര്‍ താഴ്വരയില് സൈനിക ജോലിക്ക് നിയോഗിക്കപ്പെടുന്ന പുതിയ എലൈറ്റ് എയര്ഡ്രാഗണ് ഗ്രൂപ്പിനെക്കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്.






