ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അസ്സമിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്്ക്ക് കത്തയച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. രാഹുല്‍ ഗാന്ധിക്കും യാത്രയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ഖാര്‍ഗെ കത്തില്‍ ആവശ്യപ്പെടുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കും മറ്റുള്ളവര്‍ക്കുമെതിരെ അസ്സം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഈ നീക്കം.
ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, സമാധാന ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഉപയോഗിക്കുന്ന 'നക്സലേറ്റ്് തന്ത്രങ്ങള്‍ അസ്സമിലെ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന' മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.
കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെട്ടിട്ടും ബിജെപി പ്രവര്‍ത്തകര്‍ യാത്ര തടസ്സപ്പെടുത്തിയിട്ടും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറയെ മര്‍ദ്ദിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഖാര്‍ഗെ കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും അസ്സം പോലീസ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുകയും അവരെ രാഹുല്‍ ഗാന്ധിയുടെ അടക്കലേക്ക് എത്താന്‍ അനുവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണി സൃഷ്ടിച്ചുവെന്നും ഖാര്‍ഗെ കത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇത്രയേറെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഒരാളെ പോലും അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. യാത്രയ്ക്ക് മുഖ്യമന്ത്രി തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തുന്നു.

Comments