ഫുട്ബോള്‍ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പരിക്ക്. ചൈനയില്‍ നടത്താനായി നിശ്ചയിച്ചിരുന്ന രണ്ട് മത്സരങ്ങള്‍ മാറ്റിവച്ചതായി സൗദി ക്ലബ് അല്‍- നാസര്‍.ജനുവരി 24 ന് ഷാങ് ഹായ് ഷെന്‍ഹുവയിലും നാല് ദിവസങ്ങള്ക്ക ശേഷം ഷെജിയാങ്ങിലും കളിക്കാനായിയാണ് നിശ്ചയിച്ചിരുന്നത് എന്നാല്‍ താരത്തിന് പരിക്കേറ്റതിന് പിന്നാലെയാണ് രണ്ട് മത്സരങ്ങള്‍ മാറ്റിവച്ചതായി പ്രസ്താവനയിലൂടെ അല്‍ നാസര്‍ അറിയിക്കുകയായിരുന്നു. സൗഹൃദ മത്സരത്തിനായി പുതിയ തീയതികള്‍ പ്രഖ്യാപിക്കുമെന്നും അല്‍നസര്‍ വ്യക്തമാക്കി.ഇതിന് പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞുകൊണ്ട് റൊണാള്‍ഡോയും രംഗത്തെത്തിയിരുന്നു.






