
ചിലര്‍ എന്റെ കാര്‍ ആക്രമിക്കാന്‍ കാറിനു സമീപം വന്നു. അപ്പോള്‍ താന്‍ കാറില്‍ നിന്ന് ഇറങ്ങി. ഇതെല്ലാം ഞാന്‍ കാണുന്നുണ്ടായിരുന്നു. എത്ര പോലീസുകാര്‍ ഇവിടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയാണ് ഇതുവഴി പോകുന്നതെങ്കില്‍ എത്ര പോലീസുകാര്‍ ഇവിടെ കാണും. പോലീസുകാരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയാണ് ഇവിടെ കുറ്റക്കാരന്‍. നിയമംലംഘിക്കാന്‍ പ്രേരിപ്പിക്കുന്നത് മുഖ്യമന്ത്രിയാണ്.
പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ്. അവര്‍ തന്റെ കാര്‍ ആക്രമിച്ച് തിരികെ ചെന്ന് മുഖ്യമന്ത്രിയുടെ പക്കല്‍ നിന്ന് കൂലി വാങ്ങുന്നു. കരിങ്കൊടി കാണിക്കുന്നവരോട് തനിക്ക് വിരോധമില്ല. ഈ സംഘടനയുടെ സംസ്ഥാന അധ്യക്ഷനെതിരെ നിരവധി കേസുകള്‍ കോടതിയില്‍ ഉണ്ട്.
പ്രതിഷേധത്തില്‍ തനിക്ക് പ്രശ്നമില്ല. എന്തിനാണ് എന്റെ കാറില്‍ ഇടിക്കുന്നത്. കാറില്‍ അടിച്ചാല്‍ താന്‍ പുറത്തിറങ്ങും. അത് മുന്‍പ് തിരുവനന്തപുരത്തും വ്യക്തിമാക്കിയിരുന്നു. പോലീസ് വാഹനത്തിലാണ് ഇവര്‍ വന്നത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് പോലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു.
പെന്‍ഷനും സാമൂഹിക സുരക്ഷയും നല്കാന് കഴിയാതെ ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയ സര്‍ക്കാര്‍, അവരുടെ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. കേന്ദ്രത്തില്‍ നിന്ന് കടുത്ത പ്രതികരണം വരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ തന്ത്രത്തില്‍ താന്‍ വീഴില്ല.
17 പേര്‍ക്കെതിരെയാണ് എഫ്ഐആര്‍. ഇവിടെ എത്ര പോലീസുകാരുണ്ട്. പ്രതിഷേധക്കാര്‍ അതില്‍ കൂടുതല്‍ ആളുകളുണ്ട്. അവര്‍ക്കെതിരായ വകുപ്പുകളില്‍ താന്‍ സംതൃപ്തനാണ്. നിലവില്‍ പ്രതിഷേധം അവസാനിപ്പിക്കുകയാണ്. എഫ്ഐആര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. മുന്‍ നിശ്ചയിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കും. പരിപാടി കഴിഞ്ഞുവെങ്കിലും സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.






