
കേരളീയരുടെ പ്രിയപ്പെട്ട നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മന്‍ ചാണ്ടി. സ്നേഹത്തോടെ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കാറുള്ള നേതാവിന്റെ അന്ത്യയാത്ര കേരളത്തിന്റെ നൊമ്പരമായി മാറിയതാണ്. ഉമ്മന്‍ ചാണ്ടിയുടെ മകളായ അച്ചു ഉമ്മനും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ് അച്ചു ഉമ്മനെന്ന് മലയാളികൾക്ക് നേരത്തെ അറിയാവുന്ന ഒരു കാര്യമാണ്. ദുബൈയിൽ ഫാഷൻ മോഡലായി ജോലി ചെയ്യുന്ന അച്ചു ഉമ്മൻ, അച്ഛന്റെ മരണശേഷം ഏറെ നാളുകൾ നാട്ടിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് സഹോദരൻ ചാണ്ടി ഉമ്മൻ ഇലക്ഷന് നിന്നപ്പോഴും ആദ്യാവസാനം ക്യാമ്പയിന്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്നു. ആ സമയത്ത് അച്ചു ഉമ്മന്‍ എതിരെ ചില സൈബർ അറ്റാക്കുകൾ ഉണ്ടായി. മോഡലായി പ്രവർത്തിക്കുന്ന കാര്യം മനസ്സിലാക്കാതെ ചിലർ അവരുടെ ആഡംബര ജീവിതത്തിനും ലൈഫ് സ്റ്റൈലിനും എതിരെ പോസ്റ്റുകളൊക്കെ ഇട്ടിരുന്നു. എന്നാൽ സത്യം മനസ്സിലാക്കിയതോടെ കാര്യങ്ങൾ തിരിച്ചടിച്ചു. അച്ചു ഉമ്മനും അതുവഴി നേട്ടമുണ്ടായി എന്നതാണ് മറ്റൊരു സത്യം. അച്ചുവിന് അതോടെ ഫോളോവേഴ്സും കൂടി. അന്നുമിന്നും അച്ചു ഉമ്മൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മോഡൽ ഷൂട്ടുകളുടെ ഫോട്ടോസ് പങ്കുവെക്കാറുണ്ട്. മൂന്ന് ലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള അച്ചുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. സിനിമാ താരങ്ങള്‍ വരെ അച്ചുവിന്റെ ചിത്രത്തിനു താഴെ കമന്റുകള്‍ കുറിക്കും. ഇപ്പോഴിതാ അച്ചുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ചിത്രങ്ങളില്‍ വെള്ള ഗൗണിൽ അതിസുന്ദരിയായി സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയിരിക്കുകയാണ് അച്ചു. കരൺ അഹൂജയുടെ അരോക എന്ന ബ്രാൻഡിന് വേണ്ടിയാണ് അച്ചുവിന്റെ ഈ ഫോട്ടോഷൂട്ട്. ‘‘അരോക ഒഫീഷ്യലിന്റെ പേൾ റേഡിയൻസ് ഗൗണിൽ അമ്പരപ്പിക്കുന്നു, കാരണം പറുദീസയ്ക്ക് പോലും ഗ്ലാമർ ടച്ച് ആവശ്യമാണ്....’’ എന്ന് കുറിച്ചാണ് അച്ചു ഉമ്മന്‍ ചിത്രം പങ്കിട്ടിരിക്കുന്നത്.
അരോകയുമായി കോളാബ് ആണെന്നും ഹാഷ് ടാഗിലൂടെ അച്ചു കുറിച്ചിട്ടുണ്ട്. പതിവു പോലെ ചിത്രത്തിനു താഴെ നിരവധി പേര് സ്റ്റൈലിഷ് ലുക്കിലുള്ള കമന്റുകള്‍ ഇടുന്നുണ്ട്. മൂന്നു കുട്ടികളുടെ അമ്മയായിട്ടും സൗന്ദര്യത്തിന് ഒട്ടും കുറവില്ല എന്നാണ് പലരും കുറിക്കുന്നത്.






