
പാമ്പിനെ ഭൂരിഭാഗം ആളുകള്‍ക്കും പേടിയാണ്. എങ്കിലും പ്രത്യേക പരിശീലനത്തിലൂടെ ഇവയുമായി അടുക്കുകയും അവയെ കൈയ്യില്‍ എടുക്കുകയും ചെയ്യുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഇത് സംബന്ധിക്കുന്ന നിരവധി വീഡിയോകള്‍ നാം കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഭാരവും വലുപ്പവുമുള്ള പാമ്പമായ അനക്കൊണ്ടയെ തന്റെ ചുമലിലേറ്റിയിരിക്കുകയാണ് ഒരു അമേരിക്കന്‍ ഫുട്ബോള്‍ താരം. വീഡിയോ കണ്ട് ഭൂരിഭാഗം ആളുകളും ഞെട്ടിയിരിക്കുകയാണ്.
നാഷണല്‍ ഫുട്ബോള്‍ ലീഗിലെ മുന്‍ അമേരിക്കന്‍ ഫുട്ബോള്‍ വൈഡ് റിസീവറായ മൈക്കല്‍ ആന്റണി ഹോള്സ്റ്റണ് ആണ് ഒരു പന്തു പിടിക്കുന്ന ലാഘവത്തോടെ ഭീമന് പാമ്പിനെ ചുമലിലേറ്റി സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ഫുട്ബോളിനോട് എന്നപോലെ തന്നെ ഹോള്സ്റ്റണ് മൃഗങ്ങളോടുള്ള സ്നേഹവും ഏറെ പ്രശസ്തമാണ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ, പാമ്പുകള്‍ മുതല്‍ ഭീമാകാരമായ മുതലകള്‍ വരെയുള്ള മൃഗങ്ങളുമായി അടുത്തിടപഴകുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പതിവായി പങ്കുവയ്ക്കാറുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഹോള്സ്റ്റണ്ന്റെ വീഡിയോ വൈറലായത്. ഭീമനായ ഗ്രീന്‍ അനക്കൊണ്ടയെ തോളിലേറ്റി യാതൊരു വിധ ഭയമോ പരിഭ്രാന്തിയോ ഇല്ലാതെ ഹോള്സ്റ്റണ് നില്‍ക്കുന്നതാണ് വീഡിയോ. ആത്മ വിശ്വാസത്തോടെയുള്ള ഹോള്‍സ്റ്റണിന്റെ പാ്മ്പുമായുള്ള ഇടപെടല്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. വീഡിയോ കണ്ട് നിരവധി ആളുകളാണ് ഇയാളുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.






