ആർബിഐയുടെ വിലക്കിൽ പെയ് ടി എം യൂസർമാർ ആരും തന്നെ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥാപകൻ വിജയ് ശേഖർ. പെയ്ടിഎം ആപ്പ് ഈ മാസം 29 ന് ശേഷം സാധാരണ പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെയ്ടിഎം പേയെമെന്റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക് മുന്നറിയിപ്പ് പുറത്തിറക്കിയത്.
പെയ് ടി എമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പെയ്ടിഎം പേയ്മെന്റ്സ് ബാങ്കിന് വിലക്ക് വീണ സ്ഥിതി വന്നാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാൻ കമ്പനിക്ക് കഴിയും. നിലവിൽ വാലറ്റുള്ളവർക്ക് അതിൽ ബാലൻസ് ടോപ് അപ് ചെയ്യാനും ഇടപാടുകൾ നടത്താനും കഴിയും.
നിലവിലെ നിരോധനം പെയ്ടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകൾ, ഫാസ്ടാഗ്, എൻസിഎംസി (നാഷണൽ കോമൺ മൊബിലിറ്റി കാർഡ്) കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് ബാധിക്കുക. അക്കൗണ്ടിൽ പണമുള്ള ഉപഭോക്താവിന് യുപിഐ , എഎംപിഎസ് , ആർടിജിഎസ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച് പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനാകും.

Comments