സുല്‍ത്താന്‍ ബത്തേരി; വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നമ്മ (80)നെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച്ച രാവിലെ മുതല്‍ വീട്ടില്‍ നിന്ന് പൊന്നമ്മയെ കാണാതായിരുന്നു.വീട്ടുക്കാരും സമീപത്തുള്ളവരും തിരച്ചില്‍ നടത്തുന്നതിനിടെ 300 മീറ്റര്‍ അകലെയുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരച്ചിലിനിടെ സ്വകാര്യവ്യക്തിയുടെ ആളോഴിഞ്ഞ കിണറിന്റെ സമീപം പുതപ്പും ഊന്നുവടിയും ടോര്‍ച്ചും ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.






