
മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് റിമ കല്ലിങ്കൽ. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ റിമയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പച്ചനിറമുള്ള വസ്ത്രത്തിൽ അതിസുന്ദരിയായാണ് നടിയെ കാണാൻ കഴിയുന്നത്. 'കാത്തിരിപ്പ്' എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധിപ്പേർ കമന്റുകളുമായെത്തിയിട്ടുണ്ട്. 'യവന സുന്ദരി' എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം ‘ഗന്ധർവ്വ’ എന്ന ഹ്രസ്വചിത്രമാണ് റിമ കല്ലിങ്കലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളമാണ് നിർമ്മിച്ചിരിക്കുന്നത്.
ഗന്ധർവ്വനും ഒരു പെൺകുട്ടിയും ആകസ്മികമായി കണ്ടുമുട്ടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മൃദുൽ ജോർജ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. കാർത്തിക് പർമർ ആണ് ഛായാഗ്രഹണം.






