
ആലപ്പുഴയില്‍ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ അമ്മയ്ക്ക് 7 വർഷം തടവും, 50,000 രൂപ പിഴയും വിധിച്ച് കോടതി. കേസില്‍ ഭർത്താവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.
ചേർത്തല നഗരസഭ 30-ാം വാർഡിൽ കുറ്റിപ്പുറത്ത് ചിറ വീട്ടിൽ കുഞ്ഞുമോൻ - നജ്മ ദമ്പതികളുടെ മകൾ തസ്നി (22) യാണ് തണ്ണീർമുക്കം വാരണത്തെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. 2018 ലാണ് കേസിനാസ്പദമായ സംഭവം.
കോടതി തണ്ണീർമുക്കം വാരണം പുത്തേഴത്ത് വെളിയിൽ ഷാജിയുടെ ഭാര്യ ഐഷയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. മുഹമ്മ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ഭവീനനാഥ് ആണ് വിധി പറഞ്ഞത്. ഐഷയെ കോടതി വിധിയെ തുടർന്ന് മാവേലിക്കര വനിതാ ജയിലിലേയ്ക്ക് മാറ്റി.






