
ഇസ്ളാമാബാദ്: പാകിസ്താനില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന് മുസ്ളീംലീഗ് നേതാവുമായി നവാസ് ഷെരീഫിന് വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. പാകിസ്താന് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടിരിക്കുന്ന വിവരം അനുസരിച്ച് 55000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നവാസ് ഷെരീഫ് ലാഹോറില്‍ വിജയം നേടിയതായിട്ടാണ് വിവരം.
അതേസമയം ഇമ്രാന്‍ഖാന്റെ പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നടത്തുന്നതെന്നാണ് ആദ്യം പുറത്തുവരുന്ന വിവരം. അതിന് പിന്നാലെ ഫലം പുറത്തുവരുന്നത് ഇഴയുകയും ചെയ്തു. ഇതോടെ പാക് സൈന്യം തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ശ്രമം നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
13 സീറ്റുകളിലെ വിവരം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. 265 സീറ്റുകളിലേക്കാണ് മത്സരം. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ നവാസ് ഷെരീഫ് പിഎംഎല്‍-എന്നിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയിരിക്കുമെന്ന് നേരത്തേ ഷെരീഫിന്റെ സഹോദരന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു.
നാലു പേര് പിഎംഎല്‍-എന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ്. ബാക്കി മുഴുവന്‍പേരും ഇമ്രാന് പിന്തുണയ്ക്കുന്ന സ്വതന്ത്രരാണ്. അതേസമയം 20 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫലം പുറത്തുവരാത്തത്് ഫലം സൈന്യം അട്ടിമറിക്കുന്നത് കൊണ്ടാണെന്നും ഇമ്രാന്‍ഖാന്റെ പാര്‍ട്ടി ആരോപിച്ചിട്ടുണ്ട്. നാഷണല്‍ അസംബ്ളിയില്‍ വിജയം നേടുന്നതിന് 169 സീറ്റുകളാണ് കേവലഭൂരിപക്ഷം. 266 സീറ്റുകള്‍ക്കൊപ്പം നാലു പ്രവിശ്യാ അസംബ്ളികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.






