
കുഞ്ഞുങ്ങളുണ്ടാകുന്ന ഓരോ ജീവനക്കാർക്കും 63 ലക്ഷം രൂപവച്ച് നൽകാൻ ദക്ഷിണ കൊറിയയിലെ ഒരു കമ്പനി രംഗത്ത്. നിർമ്മാണ കമ്പനിയായ ബൂയൂങ് ഗ്രൂപ്പാണ് കുഞ്ഞുങ്ങൾ ജനിച്ചാൽ ജീവനക്കാർക്ക് വേണ്ടി വലിയ തുക തന്നെ നൽകാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് പുരുഷ ജീവനക്കാർക്കും വനിതാ ജീവനക്കാർക്കും ലഭിക്കും. ദക്ഷിണ കൊറിയയിൽ ജനന നിരക്ക് വളരെ വളരെ കുറഞ്ഞ് വരുന്നതിനാല് ഇതിന് ഒരു പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാരെ കുട്ടികളുണ്ടാവാൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇത്തരമൊരു സഹായം നൽകാൻ കമ്പനി തയ്യാറായിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കുളളത് ദക്ഷിണ കൊറിയയിലാണ്. 2022 -ൽ 0.78 ആയിരുന്ന ഇത് 2025 -ൽ 0.65 ആയി കുറയുമെന്നാണ് കരുതുന്നത്. ഇതിൽ വലിയ ആശങ്കയാണ് രാജ്യത്തിനുള്ളത്. അതിൽ ഒരു സഹായം എന്ന നിലയിലാണ് ഇപ്പോൾ ബൂയൂങ് ഗ്രൂപ്പ് ഇങ്ങനെയൊരു പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്.
ഏകദേശം 63 ലക്ഷം രൂപ വച്ച് ജീവനക്കാരുടെ ഓരോ കുഞ്ഞിനും നൽകാനാണ് കമ്പനിയുടെ തീരുമാനം. ഇത് കൂടാതെ, മൂന്ന് കുട്ടികളുള്ള ജീവനക്കാർക്ക് ഒന്നുകിൽ 300 ദശലക്ഷം കൊറിയൻ വോൺ (1,86,68,970 രൂപ) പണമായോ വാടകവീടിനെന്ന നിലയിലോ നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട് .







Comments