
കൊല്‍ക്കത്ത; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം. പ്രധാനപ്പെട്ട തെളിവുകളും അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങളും അടങ്ങിയ 1.6 ലക്ഷം വില വരുന്ന മൊബൈല്‍ ഫോണാണ് നഷ്ടമായത്.കൊല്‍ക്കത്തയിലെ വസതിയില്‍വച്ചാണ് നഷ്ടമായത്.
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണാണ് നഷ്ടമായിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ താരം പരാതി നല്‍കിയട്ടുണ്ട്.ഫോണില്‍ വി ഐ പിയുടെകലുടെ നമ്പറടക്കമുള്ളതായി ഗാംഗുലി അറിയിച്ചു.താന്‍ അവസാനമായി ഫോണ്‍ കണ്ടത് ജനുവരി 19 നാണെന്നുംഅദ്ദേഹം പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗാംഗുലിയുടെ വീട്ടില്‍ പെയ്ന്റിങ് ജോലി നടക്കുന്നുണ്ടായിരുന്നു.ഫോണ്‍ കാണാതായകുന്നത് ഇതിനിടെയാണ്. അതിനാല്‍ ജോലിക്കായി എത്തിയവരെ പോലീസ് ചോദ്യം ചെയ്ത് വരുകയായിരുന്നു.


