
സമൂഹ മാധ്യമങ്ങളില് പ്രശസ്തിയാര്ജജിക്കാനും ലൈക്കുകള് വാരിക്കൂട്ടാനുമായി പല അഭ്യാസങ്ങളും കാണിക്കുന്ന ആളുകളുണ്ട്. ഇവയില് ഒന്നാണ് അപകടകാരികളായ പല മൃഗങ്ങളും ജീവികളുമായിട്ടുള്ള മനുഷ്യന്റെ ഇടപെടല്. ഏത് മൃഗമാണെങ്കിലും സൂക്ഷിച്ച് ഇടപെട്ടില്ലെങ്കില് ഏത് നിമിഷവും അക്രമം നേരിടാം. എത്രയൊക്കെ പറഞ്ഞാലും എന്തെല്ലാം മുന്നറിയിപ്പുകള് നല്കിയാലും മനുഷ്യര് അതൊന്നും ഗൗരവത്തിലെടുക്കാറില്ല. തങ്ങള്ക്ക് ഇഷ്ടമുള്ളതുപോലെ ആളുകള് മൃഗങ്ങളെ താലോലിക്കുകയും ഉപവ്രദിക്കുകയും ചെയ്യും. അങ്ങനെയുള്ളവര്ക്ക് മുന്നറിയിപ്പ് നല്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.
@lounatic11 എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില് ഒരാളുടെ കൈയ്യില് ഒട്ടും അപകടകാരിയല്ല എന്ന തോന്നുന്ന വിധത്തിലുള്ള ഒരു കുഞ്ഞു ചീങ്കണ്ണിയെയാണ് കാണുന്നത്. കണ്ടാല് അല്പം രസം ഒക്കെ തോന്നും. ഈ ചീങ്കണ്ണിയെ യുവാവ് താലോലിക്കുകയാണ്. അതിരുകടന്ന വാത്സല്യം തന്നെയാണ് യുവാവ് ചീങ്കണ്ണിയോട് കാണിക്കുന്നത്. എന്നാല് ഒടുവില് യുവാവിന് എട്ടിന്റെ പണിയാണ് കിട്ടിയത്.
ചീങ്കണ്ണിയെ ഉമ്മ വയ്ക്കാന് ശ്രമിച്ചതും അത് യുവാവിന്റെ മൂക്കില് ഒറ്റക്കടി വെച്ചുക്കൊടുത്തു. കടിച്ച് പിടിച്ച ചീങ്കണ്ണി കടി വിടാന് ഒരുക്കമായിരുന്നില്ല. അപ്രതീക്ഷിതമായ ആക്രമണത്തില് യുവാവ് ആകെ പകച്ചുപോയി. ഒടുവില് ഒരു വിധത്തില് അതിന്റെ പിടിവിടീപ്പിക്കുകയും അതിനെ ദൂരെ പിടിക്കുന്നതും വീഡിയോയില്ക കാണാം. വീഡിയോയുടെ അവസാനം പരുക്കുപറ്റിയ യുവാവിന്റെ മുക്കും കാണിക്കുന്നുണ്ട്. വീഡിയോ കണ്ട് നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. ഏതായാലും യുവാവ് ഇനി ഇത്തരമൊരു പ്രവൃത്തിക്ക് മുതിരില്ല എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.







Comments