
കൊടുംതണുപ്പില്‍ അല്പം ചൂട് വേണമെന്ന ആഗ്രഹിക്കാത്തവരായി ആരും കാണില്ല. കൂടുതല്‍ ആളുകള്ക്ക്ും ഈ സമയം ചായ കുടിക്കാനായിരിക്കും ഇഷ്ടം. തണുപ്പു മൂടിയ ഇടങ്ങളില്‍ ഒരു ഗ്ലാസ് ചായ കുടിക്കുമ്പോള്‍ കിട്ടുന്ന സുഖമൊന്നും എവിടെയും കിട്ടില്ല എന്ന് വേണം പറയാന്‍. ഇപ്പോഴിതാ ഇത്തരത്തില്‍. ചുറ്റും വെള്ള പുതച്ചത് പോലെ മഞ്ഞ് നിറഞ്ഞ് നില്ക്കുന്ന കാലാവസ്ഥയില്‍ 'ചില്' ആയിരിക്കാന്‍ ചൂടുള്ള ചായ കുടിച്ച് ചുരുണ്ടുകൂടി മൂടിപ്പുതച്ച്.... 'ജെസ്റ്റ് ലൈക്ക് എ വാവ്' ആലോചിക്കുമ്പോള്‍ തന്നെ എന്ത് മനോഹരം. ആ സ്വപ്നത്തിന് പുറകെ പോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ കശ്മീരിലെ മഞ്ഞിലിരുന്ന് ഒരു ചായ ഉണ്ടാക്കി കുടിച്ചു. ആ അനുഭവം ചെറിയൊരു വീഡിയോയായി അവര്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രേക്ഷകര്‍ ഒന്നടങ്കം വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
@trahuller എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടണ് ഈ മനോഹര ദൃശ്യങ്ങള്‍ പങ്കുവച്ചത്. രണ്ട് പര്‍വ്വതങ്ങള്‍ക്കിടയിലെ ഒരു ചരുവിലാണ് മൂന്നംഗ സംഘം ഇരിക്കുന്നത്. ഇതിന്റെ വൈറലായ ഒരു വിഷ്വല്‍ വീഡിയോയില്‍ കാണാം. തുടര്‍ന്ന് ചായ തിളപ്പിക്കാനായി ഒരു പോര്‍ട്ടബിള്‍ അടുപ്പ് ഒരുക്കുന്നു. തുടര്‍ന്ന് വെള്ളത്തിനായി മഞ്ഞ് ഗ്ലാസില്‍ കോരിയെടുത്ത് പാത്രത്തിലിടുന്നു. പിന്നാലെ ചായ പൊടി, പഞ്ചസാര പാക്കറ്റ് പാല് എന്നിവ ഒഴിക്കുന്നു. ചായ ഗ്ലാസുകളിലേക്ക് പര്‍ന്ന് മൂവരും ഒന്നിച്ചിരുന്ന് കുടിക്കുമ്പോള്‍ കാഴ്ചകള്‍ ഡ്രോണ്‍ കാഴ്തകളാകുന്നു. വിശാലമായ കശ്മീര്‍ താഴ്വാരയുടെ കാഴ്ചയില്‍ വീഡിയോ അവസാനിക്കുന്നു. 'തണുത്തുറച്ച അരുവില്‍ നിന്നും ചായ ഉണ്ടാക്കുന്നു' എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. തങ്ങള്‍ക്കും ഇത്തരമൊരു യാത്രയ്ക്ക് താത്പര്യമുണ്ടെന്ന് നിരവധി പേര് എഴുതി. എന്നാല്‍ ചിലര്‍ വൃത്തിരഹിതമായ സാഹചര്യമല്ലേയെന്ന് ആശങ്കപ്പെട്ടു. മറ്റ് ചിലര്‍ ചായയ്ക്കൊപ്പം കഴിക്കാന്‍ പാര്‍ലേജി കൊണ്ട് വരണോയെന്ന് തമാശയായി ചോദിച്ചു. 'ഐസ് ടി ഉണ്ടാക്കി' എന്നായിരുന്നു മറ്റൊരാള്‍ എഴുതിത്. തോട്ടില്‍ ആരെങ്കിലും മൂത്രമൊഴിച്ചിട്ടുണ്ടാകില്ലേ എന്നായിരുന്നു ഒരു രസികന്‍ എഴുതിയത്. ആ മഞ്ഞില്‍ ആരെങ്കിലും മരിക്കുമായിരുന്നോ മറ്റൊരു കാഴ്ചക്കാരന് തണുപ്പിന്റെ കാഠിന്യത്തെ കുറിച്ച് ചോദിച്ചു.






