
കോഴിക്കോട്: പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് രണ്ട് കിലോ തൂക്കമുള്ള മുടിക്കെട്ട്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. 30 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുള്ള മുടിക്കെട്ടാണ് നീക്കം ചെയ്തത്. ആമാശയത്തിന്റെ അതേ രൂപത്തിലാണ് ഇത് ഉണ്ടായിരുന്നത്. സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. ഷാജഹാന്റെ നേതൃത്വത്തിലാണ് ശസ്ത്രകി്യ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ഡോ. ഷാജഹാന് വ്യക്തമാക്കി.
അമിതമായ സമ്മര്‍ദ്ദവും അമിത ആകാംക്ഷയും ഉള്ള കുട്ടികളിലും ചെറുപ്പക്കാരിലും പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ കാണുന്ന അവസ്ഥ ആണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പല കാലങ്ങളിലായി കിടക്കുകയും വിളുങ്ങുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാരാംശവുമായി ചേര്‍ന്ന് ട്യൂമറായി മാറും. ഇത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും, വിളര്‍ച്ചയ്ക്കും വളര്‍ച്ച മുരിടിക്കാനും കാരണമാകും. ക്ഷീണാവസ്ഥ വരുമ്പോഴാണ് കൂടുതല്‍ പേരും ആശുപത്രയിലേക്ക് എത്തുന്നത്.






