
പേരാമ്പ്ര; കോഴിക്കോട് പെരാമ്പ്രയില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്കേറ്റു. നിഷാദയെന്ന യുവതിക്കാണ് പരിക്കേറ്റത്. അപകടം നടന്നത് പെരാമ്പ്ര ട്രാഫിക് പോലീസ് സ്റ്റേഷന് മുന്‍വശത്തായിരുന്നു.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച കടക്കവേയായിരുന്നു നിഷാദയെ ലോറി ഇടിച്ചത്. പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. അതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.






