
മറൈൻ ഡ്രൈവിൽ പോലീസിന്റെ വ്യാപക റെയ്ഡ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെ എസ് സുദർശന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. എറണാകുളം മറൈൻ ഡ്രൈവിലും വാക്ക് വേയിലും മയക്കുമരുന്നിന്റെ വിപണനവും, ഉപഭോഗവും സ്ത്രീകളോടുള്ള അതിക്രമവും,സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നു എന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡിൽ രണ്ട് മയക്കുമരുന്ന് കേസുകളും, നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിൽ ഒരു കേസും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഒരു കേസും കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു. കൂടാതെ ബൈക്ക് മോഷണം, റോബറി, മയക്കുമരുന്ന് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ ചോറ്റാനിക്കര സന്തോഷിനെ പോലീസ് പിടികൂടി.
15 നും16 നും ഇടയില്‍ പ്രായമുളള പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ ചോദ്യം ചെയ്തതിൽ ഇവർ വീട്ടിൽ പറയാതെ വന്നതാണെന്ന് മനസിലാക്കുകയും തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതരായി ഏൽപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരും.






