
തിരുവനന്തപുരം: സംവിധായകന് കമലിനെ തീവ്രവാദിയായി ചിത്രീകരിക്കുകയും രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും. രാധാകൃഷ്ണനെ ജയിലിലടയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. രാധാകൃഷ്ണന് കേരളത്തിലെ സാക്ഷി മഹാരാജ് ആണെന്നും ഡീന്‍ കുറ്റപ്പെടുത്തി.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരെ ഇല്ലായ്മ ചെയ്യുന്ന സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു സംഭാവനയും നല്‍കാത്ത ആര്.എസ്.എസ് ആണ് ഇന്ന് ദേശീയതയുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരായി ആര്.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണ്. എം.ടിയെയും കമലിനെയും അധിക്ഷേപിക്കുകയാണ് ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വം ചെയ്യുന്നതെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.






