
അന്റാര്‍ട്ടിക്കയുടെ ദക്ഷിണധ്രുവത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന പ്രഖ്യാപിച്ച് ഇറാനിയന്‍ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥന് ഷഹ്റാം ഇറാനി.
അന്റാര്‍ട്ടിക്കയില്‍ തങ്ങളുടെ അവകാശമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില ശാസ്ത്രീയ പഠനങ്ങളും സൈനിക പ്രവര്‍ത്തനങ്ങളും നടത്തുമെന്നും ഇറാനിയന്‍ നാവികസേന വ്യക്തമാക്കി. പ്രദേശത്ത് സൈനിക, ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇറാന്റെ പതാക നാട്ടാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നും ഷഹ്റാം ഇറാനി പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ശാസ്ത്രീയ സമൂഹത്തിന് അന്റാര്‍ട്ടിക്കയില്‍ അവകാശം സ്ഥാപിക്കുന്നത് പ്രയോജനം ചെയ്യുമെന്നാണ് ഇറാന് നാവികസേനയുടെ വിലയിരുത്തല്‍. അന്റാര്‍ട്ടിക്കയില്‍ സംയുക്ത നീക്കം നടത്താന്‍ തങ്ങളുടെ ശാസ്ത്രജ്ഞര്‍ തയാറെടുക്കുകയാണെന്നും ഷഹ്റാം ഇറാനി പറഞ്ഞു. ഇസ്രയേല്‍-ഹമാസ് ആക്രമണത്തിനിടെ ഹൂത്തികള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതോടെ മിഡില്‍ ഈസ്റ്റിലാകെ അനിശ്ചിതാവസ്ഥ പടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അന്റാര്‍ട്ടിക്കയ്ക്ക് മേല്‍ ഇറാന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.






