വിചിത്രമെന്ന് തോന്നുന്ന പല ഞെട്ടിക്കുന്ന സംഭവങ്ങളുടെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പെട്രോള്‍ പമ്പില്‍ വച്ച് ഒരു യുവതി ഒരാളുടെ കാറിന് തീ കൊടുക്കുന്ന വീഡിയോയാണ് നെറ്റീസണ്‍സില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. സിഗരറ്റ് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിനാണ് യുവതി ഇയാളുടെ കാറിന് തീ കൊടുത്തത്.
പമ്പില്‍ കാറില്‍ ഇന്ധനം നിറച്ചു കൊണ്ടിരിക്കുകയായിരുന്ന ആളോടാണ് യുവതി സിഗരറ്റ് ചോദിച്ചത്. എന്നാല്‍, അയാള്‍ തന്റെ കയ്യിലില്ല എന്നോ മറ്റോ പറഞ്ഞു. പിന്നാലെ, അവള് അയാളുടെ കാറിന് തീവയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രസ്തുത വീഡിയോയില്‍ ഒരു യുവതി പമ്പില്‍ നില്ക്കുന്ന ഒരാളുടെ അടുത്തേക്ക് വരുന്നത് കാണാം. പിന്നീട്, അയാളോട് എന്തോ ചോദിക്കുന്നു. അയാള്‍ തിരിച്ച് എന്തോ മറുപടിയും പറയുന്നുണ്ട്.
പിന്നാലെ, അവള് തിരികെ അവിടെ നിന്നും നടന്ന് പോവുന്നു. എന്നാല്‍, കുറച്ച് ദൂരം മുന്നോട്ട് നടന്ന ഉടന്‍ അവള് തിരികെ വരുന്നതാണ് പിന്നെ കാണുന്നത്. പിന്നീട് നടക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ്. തിരികെ എത്തിയ യുവതി കാറിന് തീ കൊടുക്കുകയാണ്. ആകെ പകച്ചുപോയി എങ്കിലും അയാള്‍ ഒട്ടും വൈകാതെ ഇന്ധനം നിറച്ചു കൊണ്ടിരുന്ന കുഴല്‍ കാറില്‍ നിന്നും മാറ്റുന്നുണ്ട്. തീ നിലത്താകെ പടരുന്നതും വീഡിയോയില്‍ കാണാം. അയാള്‍ ഉടനെ തന്നെ അവിടെ നിന്നും പുറത്തേക്ക് പോകുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. യുവതിയുടെ പ്രവൃത്തി ആളുകളെ ക്രോധം കൊള്ളിച്ചു. എത്രയും പെട്ടെന്ന് അവളെ അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ നല്‍കണം എന്നായിരുന്നു ഭൂരിപക്ഷം പേരും കമന്റ് നല്‍കിയത്.

Comments