
മലയാളികളുടെ പ്രിയങ്കരിയാണ് റെബ മോണിക്ക ജോണ്‍. മോഡലിങ്ങ് രംഗത്തു നിന്നുമാണ് താരം വെള്ളിത്തിരയിലേക്കെത്തുന്നത്. താരം പങ്കുവച്ച പുത്തന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.പര്‍പ്പിള്‍ ലഹങ്കയിലണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് റെബ മോണിക്ക ജോണ്‍ പങ്കുവെച്ചത്. ആരാധകരുടെ മനം കവര്‍ന്നുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് താരത്തിന്റെ പുത്തന്‍ ഫോട്ടോകള്‍.
പര്‍പ്പിള്‍ നിറത്തിലുള്ള ലഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്. ഹെവി വര്‍ക്കാണ് ലഹങ്കയിലേത്. ക്രോപ്പ് ടോപ്പും സ്കെര്‍ട്ടും അണിഞ്ഞ് താരം അതിസുന്ദരിയായാണ് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലഹങ്കയ്ക്ക് മാച്ചാകുന്ന തരത്തിലുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. ആകെ മൊത്തം ഹെവി ലുക്കിലാണ് താരം ഇത്തവണ ആരാധകര്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ ലുക്ക് ആരാധകരേറ്റെടുത്ത കഴിഞ്ഞു.
അമിത് ജിടി എന്ന ഓണ്‍ലൈന്‍ സ്റ്റോറിലേതാണ് താരത്തിന്റെ ലഹങ്ക. സിദ്ധാര്‍ഥ് ഫൈന്‍ ജ്വല്ലറിയിലേതാണ് താരത്തിന്റെ ആഭരണങ്ങള്‍. ഫാഷന്‍ സ്റ്റൈലിസ്റ്റായ അമബിതയാണ് താരത്തെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.ദ ആര്‍ട്ട് ബീറ്റ് സലൂണ്‍ ആണ് താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇവന്റോ എന്റര്ടൈന്മെന്റ്സാണ് ഡെക്കോര്‍ ചെയ്തിരിക്കുന്നത്. നിറചിരിയോടെയും ബോള്ഡായുമൊക്കെ പോസ് ചെയ്ത നിരവധി ഫോട്ടോകള്‍ തന്റെ ആരാധകര്‍ക്കായി താരം പങ്കുവച്ചിട്ടുണ്ട്.
'ഡിഡ് ഐ ഹിയര്‍ ക്വീന്‍' എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോക്ക് ലഭിക്കുന്നത്. ആരാധകര്‍ ചിത്രങ്ങളേറ്റെടുത്ത് കഴിഞ്ഞു.
റിയാലിറ്റി ഷോയില്‍ കണ്ടെസ്റ്റന്റായിയെത്തിയാണ് താരം സിനിമയിലേക്കെത്തിയത്. മത്സരത്തിലെ സെക്കന്റ് റണ്ണറപ്പായിരുന്നു റെബ. നിരവധി പരസ്യങ്ങളിലും താരം അഭിനയിച്ചു.നിരവധി സെലിബ്രിറ്റികളും ഫോട്ടോക്ക് കമന്റുമായെത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ വളരെയധികം ഫാന്‍സാണ് താരത്തിനുള്ളത്. അഭിനയത്രി എന്നതിനു പുറമേ മികച്ച മോഡല്‍ കൂടിയാണ് റെബ.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ആണ് താരം ആദ്യമായി അഭിനയിച്ച സിനിമ. ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിരുന്നു റെബ. ആദ്യ ചിത്രത്തിനു ശേഷം നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി.






