സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമായ ബങ്കോക്കിന്റെ ഒരു പ്രത്യേകതയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ തരംഗമാകുന്നത്. എന്തെന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ സ്ഥലനാമമുളളത് ബാങ്കോക്കിനാണ്. ബാങ്കോക്ക് എന്നത് ഒരു ചുരുക്കപ്പേര് മാത്രമാണ്.
"ക്രുങ് തേപ് മഹാനഖോൻ ആമോൻ രത്തനകോസിൻ മഹീന്തര അയുതയ മഹാദിലോക് ഫോപ് നൊപ്പരത് രച്ചത്തനി ബുരിറോം ഉദോമ്രത്ചനിവേത് മഹാസതൻ ആമോൻ പിമാൻ അവതൻ സതിത് സക്കത്തട്ടിയ വിത്സനുകം പ്രസിത്" മാലാഖമാരുടെ നഗരം, അനശ്വരരുടെ മഹത്തായ നഗരം, ഒമ്പത് രത്നങ്ങളുടെ മഹത്തായ നഗരം, രാജാവിന്റെ ഇരിപ്പിടം, രാജകൊട്ടാരങ്ങളുടെ നഗരം, ഇന്ദ്രന്റെ നിർദ്ദേശപ്രകാരം വിശ്വകർമൻ സ്ഥാപിച്ച ദേവന്മാരുടെ ഭവനം എന്നൊക്കെയാണ് ഈ വലിയ പേരിന്റെ അർത്ഥം. "ക്രുങ് തേപ് മഹാ നഖോൺ" എന്ന ചുരുക്കപ്പേരിലും തായ്ലൻഡിൽ ഈ നഗരം അറിയപ്പെടുന്നുണ്ട്.
വിനോദസഞ്ചാരികൾ നിറഞ്ഞ ബസിൽ ഒരു ടൂർ ഗൈഡ് നഗരത്തിന്റെ പേര് മുഴുവൻ പറയുന്ന ഒരു വീഡിയോ വൈറലായതോടെയാണ് ഇത് ശ്രദ്ധനേടിയത്.

Comments