
ഫിറ്റ്നസ് ഇഷ്ടപെടുന്നവരുടെ ഇഷ്ട താരമാണ് ആരതി കൃഷ്ണ. കഴിഞ്ഞ തവണ മിസ് കേരള ഫിറ്റ്നസ് കിരീടം നേടിയതടക്കം ഒരു സാധാരണ പെണ്‍കുട്ടിയായിരുന്ന ആരതി ഫിറ്റ്നസ് ഫ്രീക്കായി വളര്‍ന്നത് കഠിനധ്വാനത്തിലൂടെ മാത്രമാണ്. സോഷ്യല്‍ മീഡിയയിലെ താരമാണ് ആരതി. ബ്ലാക്ക് വിഡോ എന്ന് ബോഡി ബില്‍ഡേഴ്സിന് ഇടയിലും സോഷ്യല്‍ മീഡിയയിലും അറിയപ്പെടുന്ന ആരതി പലര്‍ക്കും പ്രചോദനമാണ്.ആരതിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് ആരതി മിനി സ്ക്രീനിലും സാന്നിധ്യം അറിയിച്ചിരുന്നു. നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ആരതി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആരതിയുടെ പുതിയ വീഡിയോ വൈറലായി മാറുകയാണ്. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ താരം പടക്കം പൊട്ടിച്ച ശബ്ദം കേട്ട് ഞെട്ടുന്നതാണ് വീഡിയോ. മലപ്പുറത്തു വളാഞ്ചേരിയിലെ ഫിറ്റ് ആൻഡ് ഗ്ലോ ജിമ്മിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആരതി ബോഡി വർക്ക് ഔട്ട് ഷോ ചെയ്തു. അപ്പോഴാണ് അപ്രതീക്ഷിതമായി വേദിയിൽ അലങ്കാര പടക്കം പൊട്ടിയത്. ഞെട്ടിപ്പോയ ആരതി പെട്ടെന്ന് തിരിയുന്നതും ചിരിയടക്കാൻ പാടുപെടുന്നതും വീഡിയോയിൽ ഉണ്ട്. അല്പനിമിഷത്തിന് ശേഷം വീണ്ടും ആരതി പ്രേക്ഷകർക്ക് മുന്നിൽ വർക്ക് ഔട്ട് ചെയ്യുന്നതും വിഡിയോയിൽ കാണാം.






