അര്‍ബുദ ബാധിതയായ ആരാധകിയ്ക്കു സ്നേഹസമ്മാനവമായി ഗായിക ടെയ്ലര് സ്വിഫ്റ്റ്. ടെയ്ലറിന്റെ സംഗീതപര്യടനമായ എറാസ് ടൂര്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു കാണികളുടെ മനം കവരുന്ന കാഴ്ച.
പാട്ട് കേള്‍ക്കാനെത്തിയ 9 വയസ്സുകാരി സ്കാര്‍ലറ്റ് ഒലിവറിന് ടെയ്ലര് തന്റെ വിശിഷ്ടമായ 22 ഹാറ്റ് സമ്മാനിച്ചു. കുഞ്ഞാരാധിക ആവശ്യപ്പെട്ടതുപ്രകാരമാണ് ഗായിക താന്‍ തലയില്‍ വെച്ചിരുന്ന തന്റെ പ്രിയപ്പെട്ട തൊപ്പി ഊരി അവള്‍ക്കായി നല്‍കിയത്.
തുടര്‍ന്ന് ടെയ്ലര് സ്കാര്ലറ്റിനോടു സുഖവിവരങ്ങളും തിരക്കി. ഇതിന്റെ ഹൃദ്യമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിയാണ് സ്കാര്‍ലറ്റ് ഒലിവര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തലച്ചോറില്‍ അര്‍ബുദം സ്ഥിരീകരിക്കപ്പെട്ട സ്കാര്‍ലറ്റ് ഇപ്പോള്‍ ചികിത്സയിലാണ്. ടെയ്ലര് സ്വിഫ്റ്റിന്റെ കടുത്ത ആരാധികയായ സ്കാര്‍ലറ്റ് ഗായികയെ നേരില്‍ കാണാനും 22 ഹാറ്റ് സ്വന്തമാക്കാനും ഏറെ ആഗ്രഹിച്ചിരുന്നു. അവളുടെ ആഗ്രഹസഫലീകരണത്തിനു വേണ്ടി രണ്ടാനമ്മയായ നതാലിയാണ് ടെയ്ലറെ കാണാനുളള ശ്രമങ്ങള്‍ തുടങ്ങിയത്.
മകളുടെ രോഗാവസ്ഥയെക്കുറിച്ചുളള വിവരങ്ങള്‍ അവര്‍ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചതോടെ ടെയ്ലറെ ബന്ധപ്പെടാന്‍ വിവിധയിടങ്ങളില്‍ നിന്നായി പലരും ശ്രമം തുടങ്ങി. മേക്ക്-എ-വിഷ് ഫൗണ്ടേഷന് സ്കാര്‍ലറ്റിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും പിന്നീട് വിസമ്മതിച്ചു. അപ്പോഴും ആ ഉദ്യമത്തില്‍ നിന്നും സ്കാര്‍ലറ്റും അമ്മയും പിന്മാറിയില്ല.
ടെയ്ലര് എനിക്ക് നിങ്ങളുടെ തൊപ്പി തരുമോ എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചു നില്ക്കുന്ന സ്കാര്‍ലറ്റിന്റെ ചിത്രം അവളുടെ അമ്മ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ ചെയ്തു. ആ ചിത്രം ടെയ്ലറിന്റെ സുരക്ഷാസംഘത്തിലുളള ഒരാളുടെ ശ്രദ്ധിയില്‍പ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ടെയ്ലറിനെ വിവരം അറിയിക്കുകയും സിഡ്നിയിലെ വേദിയില്‍ പാടാനെത്തിയപ്പോള്‍ ടെയ്ലര് തന്റെ ആരാധികയെ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്‍പ്രകാരം സ്കാര്‍ലറ്റ് സംഗീതവേദിയുടെ മുന്‍നിരയിലെത്തി.
വേദിയില്‍ പാട്ട് പാടുന്നതിനിടെ ടെയ്ലര് സ്കാര്‍ലറ്റിന്റെ സമീപത്തെത്തി അവളെ ആലിംഗനം ചെയ്യുകയും കൈകളില്‍ ചുംബിക്കുകയും ചെയ്തു. സുഖവിവരങ്ങളും തിരക്കിയ ശേഷമാണ് വേദിയിലേക്കു മടങ്ങിയത്. ഗായികയുടെ 22 ഹാറ്റ് കിട്ടിയപ്പോഴുണ്ടായ സ്കാര്‍ലറ്റിന്റെ സന്തോഷം കണ്ട് സമൂഹമാധ്യമലോകവും സന്തോഷിച്ചു. ദശലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

Comments