
ആലപ്പുഴ: വാര്‍ത്താസമ്മേളനത്തില്‍ താന്‍ വൈകിയെത്തിയതിന്റെ പേരില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നീരസം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തയില്‍ സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. 'ഇവന്‍ എവിടെപ്പോയി കിടക്കുവാണെന്ന് സഹപ്രവര്‍ത്തകര്‍ തമ്മില്‍ പറയുന്നതല്ലേ? എന്നോട് അത് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ട്. അത് വാര്‍ത്തയാക്കിയത് നിങ്ങളാണ്, നിങ്ങള്‍ക്ക് വേണ്ടിയാണ് കെപിസിസി അധ്യക്ഷന്‍ അത് പറഞ്ഞതെന്നും സതീശന്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹൈക്കമാന്‍ഡ് ഇടപെട്ടു, അഭിപ്രായ വ്യത്യാസമുണ്ടായി, രാജി പ്രഖ്യാപിച്ചു എന്തൊക്കെയാണ് അടിച്ചുവിടുന്നത്. നിങ്ങള്‍ വരുമ്പോള്‍ നിങ്ങളുടെ കാമറാമാന്‍ വന്നില്ലെങ്കില്‍ നിങ്ങളും ഇതുതന്നെയല്ലേ പറയുകയെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോട് ചോദിച്ചു.
പുതുപ്പള്ളിയില്‍ എന്ത് പ്രശ്‌നമാണ് ഉണ്ടായത്. എടാ, ഞാന്‍ ആദ്യം പറയാമെന്ന് പറഞ്ഞതില്‍ എന്താണ് കുഴപ്പം. സേഹാദര ബന്ധത്തിലും സുഹൃത്ബന്ധത്തിലും സംഭവിക്കുന്നത് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
ഈ കാര്യം വലിയ വാര്‍ത്തയാക്കിയത് നിങ്ങളാണ്. വാര്‍ത്തയായെന്ന് കണ്ടതോടെയാണ് അദ്ദേഹം നിങ്ങളെ കണ്ടത്. ഞാനും നിങ്ങളെ കാണാന്‍ വന്നതെന്നും സതീശന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില താന്‍ നീരസം പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത സുധാകരനും തള്ളിക്കളഞ്ഞിരുന്നു. ഞങ്ങള്‍ ജേഷ്ഠാനുജന്മാരാണെന്നും മാധ്യമങ്ങളാണ് ഈ പ്രശ്‌നങ്ങളുണ്ടാക്കിയതെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.






