
കാസർകോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് കോൺഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും ഇത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കും വരുംതലമുറയ്ക്കും ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട്ടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു പ്രതികരണം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എൻസിഇആർടി സ്വീകരിച്ച പല തീരുമാനങ്ങളും കേരളത്തിന്റെ വിദ്യാഭ്യാസ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഉണ്ണിത്താൻ ആരോപിച്ചു. പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനെതിരെ അദ്ദേഹം നിലപാട് ആവർത്തിക്കുകയും ചെയ്തു.






