
കോഴിക്കോട്; ബാലുശ്ശേരിയില്‍ ഹോം നേഴ്സ് മരിച്ചത് മകന് എറിഞ്ഞ കല്ല് തലയില്‍ കൊണ്ടാണെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് മകനായ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് അമ്മിണി ചികിത്സയിലിരികെ മരണപ്പെട്ടത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു. ഇവരുടെ വീട്ടില്‍ കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധുക്കളെത്തിയിരുന്നു. വീട്ടുകാരോട് പ്രകോപനമായി പെരുമാറിയ മണികണ്ഠന് കൈയില്‍കിട്ടിയതെല്ലാം വലിച്ചെറിയുകയായിരുന്നു.ഇതിനിടയില്‍ കല്ല് എറിഞ്ഞപ്പോഴാണ് അമ്മണിയുടെ തലയില്‍ കൊണ്ടത്. ആസുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠന് പിടിയിലാവുന്നത്.






