
ദേശാഭിമാനി മന്നത്ത് പദ്മനാഭനെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ വിമർശനമുയര്‍ത്തി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ .
മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നാണ് സുകുമാരൻ നായർ പറഞ്ഞു. സുകുമാരൻ നായർ സി പി എമ്മിന് നേരെയാണ് ഒളിയമ്പെഴ്തത്. നായരും എൻ എസ് എസും ദുഷ്പ്രചരണങ്ങളിൽ തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് ബാങ്കിന്റെ പേരിൽ സവർണ - അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നായർ സമുദായം മന്നത്ത് പദ്മനാഭൻ ജീവിച്ചിരുന്നതിനാൽ രക്ഷപ്പെട്ടെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നത്ത് പദ്മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.






