
ലോകത്തില്‍ ദശലക്ഷകണക്കിനാളുകള്‍ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ആപ്പാണ് ടിന്‍ഡര്‍. അപരിചിതരുമായി സൗഹൃദം സ്ഥാപിക്കാനും, യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കാനും അവരെ നേരില്‍ കണ്ടുമുട്ടാനുള്ള അവസരമാണ് ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ പ്രദാനം ചെയ്യുന്നത്. മണിക്കൂറുകളോളം ആളുകള്‍ ഈ ആപ്പില്‍ ചിലവഴിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഏറെ ആശങ്ക ഉണര്‍ത്തുന്ന വാര്‍ത്തയാണ് ബ്രിട്ടനില്‍ നിന്നും പുറത്തുവരുന്നത്. ഒരു യുവാവ് ടിന്‍ഡര്‍ ആപ്പിന് അഡിക്റ്റായ വാര്‍ത്തയാണിത്. ദിവസവും 500 പ്രൊഫൈലുകള്‍ ആണത്രേ ഈ യുവാവ് തിരയുന്നത്.
ടിന്ഡറിനോടുള്ള ആസക്തി കൂടിയതോടെ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ യുവാവ് ഇപ്പോള്‍. കടുത്ത വിഷാദ അവസ്ഥയില്‍ കഴിയുന്ന ഇദ്ദേഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രത്യേക ചികിത്സയ്ക്കായി വിധേയനായിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുരസിച്ച് ഈ യുവാവിന്റെ ലക്ഷ്യം തന്റെ പ്രൊഫൈല്‍ എത്ര സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിയുക മാത്രമാണ്. ആരെയും നേരില്‍ കാണാനോ തനിക്ക് ചേര്‍ന്ന പങ്കാളിയെ കണ്ടെത്താനോ ഇയാള്‍ ശ്രമിച്ചിരുന്നില്ല. മറിച്ച് ഇവരുടെ പ്രൊഫൈലുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് മെസ്സേജ് അയയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്.
ആരെങ്കിലും ഒരാള്‍ തന്റെ പ്രൊഫൈല്‍ ലൈക്കു ചെയ്യുകയോ അയയ്ക്കുന്ന മെസ്സേജിന് പോസിറ്റീവ് മറുപടി നല്‍കുകയോ ചെയ്താല്‍ അത് തന്നെ വളരെയധികം സന്തോഷവാനാക്കുന്നു എന്നാണ് ഇയാള്‍ പറയുന്നത്. മറ്റുള്ളവര്‍ തന്നെ ഇഷ്ടപ്പെടാനുള്ള ആഗ്രഹം കൊണ്ട് ഇയാള്‍ ടിന്‍ഡറിന് പുറമേ ഹിംഗിലും ബംബിളിലും അക്കൗണ്ടുകള്‍ തുറന്നിരുന്നു. ഒരേ സമയം 10 സ്ത്രീകളുമായി വരെ സ്ഥിരം സംസാരിച്ചു. ഈ ആപ്പുകള്‍ തന്റെ മുഴുവന്‍ മാനസികാവസ്ഥയെയും വ്യക്തിതത്തെയും ബാധിച്ചുവെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. ഏതായാലും ചികിത്സയിലൂടെ തന്റെ പഴയ അവസ്ഥ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യുവാവ് ഇപ്പോള്‍.






