വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സ്ഥലമാണ് ബാങ്കോക്ക്. തായ്ലന്‍ഡിന്റെ തലസ്ഥാന നഗരി കൂടിയായ ബാങ്കോക്കിലേക്ക് ദിവസവും ആയിരകണക്കിനാളുകളാണ് അവധിക്കാലം ആഘോഷിക്കാനായി എത്തിച്ചേരുന്നത്. നഗരത്തിന്റെ ഊര്‍ജവും വൈവിധ്യമാര്ദ്ദ പാചകരീതികളും അതിശയിപ്പിക്കുന്ന കാഴ്ചകളും തന്നെയാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള മുഖ്യകാരണം. എന്നാല്‍ ബാങ്കോക്കിന്റെ മറ്റൊരു പ്രത്യേകതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അത് എന്താണന്നല്ലേ? ബാങ്കോക്ക് എന്നത് വെറും ചുരുക്കപ്പേര് മാത്രമാണ് ഇതിന്റെ മുഴുവന്‍ പേര് എന്താണന്നാണ് വ്യക്തമാക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
ആ പേര് എന്താണന്ന് അറിയണ്ടേ, 'ക്രുങ് തേപ് മഹാനഖോന്‍ ആമോന് രത്തനകോസിന്‍ മഹീന്തര അയുതയ മഹാദിലോക് ഫോപ് നൊപ്പരത് രച്ചത്തനി ബുരിറോം ഉദോമ്രത്ചനിവേത് മഹാസതന് ആമോന് പിമാന് അവതന്‍ സതിത് സക്കത്തട്ടിയ വിത്സനുകം പ്രസിത്' ('Krung Thep Mahanakhon Amon Rattanakosin Mahinthara Ayuthaya Mahadilok Phop Noppharat Ratchathani Burirom Udomratchaniwet Mahasathan Amon Piman Awatan Sathit Sakkathattiya Witsanukam Prasit,'). മാലാഖമാരുടെ നഗരം, അനശ്വരരുടെ മഹത്തായ നഗരം, ഒമ്പത് രത്നങ്ങളുടെ മഹത്തായ നഗരം, രാജാവിന്റെ ഇരിപ്പിടം, രാജകൊട്ടാരങ്ങളുടെ നഗരം, ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വിശ്വകര്‍മന്‍ സ്ഥാപിച്ച ദേവന്മാരുടെ ഭവനം എന്നൊക്കെയാണ് ഈ വലിയ പേരിന്റെ അര്‍ത്ഥം. 'ക്രുങ് തേപ് മഹാ നഖോണ്‍' (Krung Thep Maha Nakhon) എന്ന ചുരുക്കപ്പേരിലും തായ്ലന്ഡില് ഈ നഗരം അറിയപ്പെടുന്നുണ്ട്.
@sheswow എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ നിറഞ്ഞ ബസില്‍ ഒരു ടൂര്‍ ഗൈഡ് ആണ് നഗരത്തിന്റെ മുഴുവന്‍ പേരും പറയുന്നത്. വീഡിയോ വൈറലായതോടെ നഗരത്തിന്റെ യഥാര്‍ത്ഥപേര് പലരുടെയും ശ്രദ്ധ നേടി.

Comments