
ഭക്ഷണ വിഭവങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്ക്ക് കാഴ്ചക്കാര് ഏറെയാണ്. പുതിയ വിഭവങ്ങളെ കുറിച്ച് അറിയാനും അവയുടെ റെസിപ്പികള് മനസ്സിലാക്കി അവ പരീക്ഷിക്കാനുമെല്ലാഗ എല്ലാവര്ക്കും താത്പര്യമാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. എല്ലാ വീഡിയോകളും നമ്മുക്ക് ഒരേപോലെ ആസ്വദിക്കാന് കഴിയണമെന്നില്ല. ചില വീഡിയോകള് കാണികളുടെ വിമര്ശനങ്ങള് ഏറ്റുവാങ്ങാറുണ്ട്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.
@mh_official_33 എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില് ഒരു റിസപഷന് വേണ്ടിയോ മറ്റോ ഒന്നിച്ച് വലിയ ചട്ടിയില് നൂഡില്സ് തയ്യാറാക്കുന്നതാണ് കാണുന്നത്. അല്പം വിചിത്രമെന്ന് പറയാവുന്ന രീതിയിലാണ് വീഡിയോയില് നൂഡില്സ് തയ്യാറാക്കുന്നത്. ചട്ടിയില് കിടക്കുന്ന നൂഡില്സ് ഇദ്ദേഹം കൈ വച്ചാണ് ഇളക്കി മറിച്ചെടുക്കുന്നത്.
ഒന്നാമതായി എങ്ങനെയാണ് ചൂടുള്ള ഭക്ഷണത്തില് ഇങ്ങനെ കയ്യിടുന്നത് എന്ന സംശയമാണ് പലരും പങ്കുവയ്ക്കുന്നത്. ചട്ടിക്ക് താഴെ അടുപ്പെരിഞ്ഞുകൊണ്ടിരിക്കുന്നത് വീഡിയോയില് വളരെ വ്യക്തമായി കാണാം. രണ്ടാമതായി ഒരാള് കയ്യിട്ടിളക്കിയ ഭക്ഷണം എങ്ങനെ മറ്റുള്ളവര് കഴിക്കണമെന്നാണ് പറയുന്നതെന്നും കമന്റുകളിലൂടെ ആളുകള് ചോദിക്കുന്നു. വളരെ മോശമായിപ്പോയി ഇത് എന്നും, കണ്ടിരിക്കാന് തന്നെ പ്രയാസം തോന്നുന്നു എന്നുമെല്ലാം നീളുന്ന നെഗറ്റീവ് കമന്റ്സ് ് ഏറെയാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്.
റെസ്റ്റോറന്റുകളിലോ അല്ലെങ്കില് പാര്ട്ടികളിലോ എല്ലാം ഭക്ഷണം പാകം ചെയ്യുന്നത് ഇങ്ങനെയെല്ലാം ആയിരിക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല. എന്തായാലും വ്യത്യസ്തമായ രീതിയില് നൂഡില്സ് തയ്യാറാക്കുന്ന വീഡിയോ വലിയ രീതിയില് ശ്രദ്ധ നേടി എന്നുതന്നെ പറയാം.







Comments