
തിരക്ക് പിടിച്ച ജീവിത്തിനിടയില്‍ ആവശ്യ വേണ്ടം സാധനങ്ങള്‍ക്കായി ആളുകള്‍ ഓണ്‍ലൈന്‍ സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ വഴി ലഭ്യമാകുമെന്ന് ചുരുക്കം. എന്നാല്‍ ഇതിനെല്ലാം ഇടയിലും യാഥാര്‍ത്ഥ്യവും മിഥ്യയും തിരിച്ചറിയാന്‍ ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. കാരണം ആളുകളെ പറ്റിക്കാനും അവരുടെ പണം തട്ടിയെടുക്കുന്നതിനുമായി അനേകായിരം ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അബദ്ധത്തില്‍ പോലും ഇതിലേക്ക് ചെന്നെത്തുന്ന നിരവധി ആളുകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരു സ്വദേശിയായ ഒരു യുവതി ഓണ്‍ലൈനായി നാല് മുട്ടകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഏകദേശം അരലക്ഷം രൂപയോളമാണ് യുവതിക്ക് നഷ്ടമായത്.
ബെംഗളൂര് വസന്തനഗര്‍ സ്വദേശിയായ ശിവാനി കഴിഞ്ഞ 17-ാം തീയതി കുറഞ്ഞ വിലയ്ക്ക് മുട്ട അടക്കം നിരവധി സാധനങ്ങള്‍ ലഭിക്കുമെന്ന ഒരു പ്രശസ്ത കമ്പനിയുടെ പരസ്യം കണ്ടാണ് യുവതി ഓണ്‍ലൈനില്‍ മുട്ടയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. 49 രൂപയ്ക്കാണ് നാല് മുട്ടകള്‍ ഓര്‍ഡര്‍ ചെയ്തത്. 'പരസ്യത്തില്‍ ഒരു ഷോപ്പിംഗ് ലിങ്ക് നല്‍കിയിരുന്നു. ഞാന്‍ അതില്‍ ക്ലിക്ക് ചെയ്തപ്പോള്‍, കോഴികളെ എങ്ങനെ വളര്‍ത്തുന്നുവെന്നും മുട്ടകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനെക്കുറിച്ചും വിവരിക്കുന്ന ഒരു പേജിലേക്ക് അത് എന്നെ കൊണ്ടുപോയി,'' അവര്‍ പറഞ്ഞു. പേജിന് താഴേയ്ക്ക് പോകവേ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളുണ്ടായിരുന്നു. ' 99 രൂപയ്ക്ക് എട്ട് ഡസന്‍ മുട്ട. അങ്ങനെ 49 രൂപയ്ക്ക് നാല് ഡസന്‍ മുട്ടകള്‍ വാങ്ങാന്‍ തീരുമാനിച്ചു. പക്ഷേ, ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അത് എന്നെ വ്യക്തി വിവരങ്ങള്‍ നല്‍കാനുള്ള ഒരു പേജിലെത്തിച്ചു.' അവര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സ്വന്തം വിശദാംശങ്ങള്‍ നല്കിയ ശേഷം യുവതി നാല് മുട്ടകള്‍ക്ക് ഓര്‍ഡര്‍ നല്കി. എന്നാല്‍ ഓര്‍ഡര്‍ നല്കിയപ്പോള് തുറന്നുവന്നത് മറ്റൊരു പേജാണ്. ആ പേജില്‍ പണം അടയ്ക്കാനായി ആകെയുണ്ടയിരുന്നത് ക്രെഡിറ്റ് കാര്‍ഡ് ഓപ്ഷന് മാത്രമാണ്. പിന്നാലെ പണം അടച്ചപ്പോള്‍ ഒടു ഒടിപി ലഭിച്ചു. പക്ഷേ അപ്പോഴേക്കും അക്കൗണ്ടില്‍ നി്ന്നും 48,199 രൂപ നഷ്ടപ്പെട്ടിരുന്നു. ഒടിപി സന്ദേശം തുറക്കുന്നതിന് മുന്‍പ് തന്നെ 48,199 രൂപ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ' ഷൈന്‍ മൊബൈല്‍ എച്ച്യു' എന്ന മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
ഉടന്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗവുമായി ബന്ധപ്പെട്ട് പണം നഷ്ടമായതിനെ കുറിച്ച് സംസാരിച്ചു. അവര്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലേക്ക് (1930) വിളിച്ച് പരാതി നല്‍കാനാണ് നിര്‍ദ്ദേശിച്ചതെന്നും യുവതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 3.7 ലക്ഷം രൂപയായിരുന്നു ശുവാനിയുടെ ക്രെഡിറ്റ് കാര്‍ഡ് പരിധി. ലാഭത്തില്‍ നാല് മുട്ട വാങ്ങാനായി ഇറങ്ങി ഒടുവില്‍ യുവതിക്ക് നഷ്ടമായത് ഏതാണ്ട് അരലക്ഷം രൂപ. ഐടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






