
പ്രണയത്തിന്റെ പേരില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത തലമുറയാണ് ഇന്നുള്ളത്. ഇത് തെളിയിക്കുന്ന വിചിത്രമായ ഒട്ടനവധി വീഡിയോകള്‍ നാം സമൂഹ മാധ്യമങ്ങള്‍ കണ്ടിട്ടുണ്ട്. ഇതില്‍ അതിവിചത്രമായ ചില ടാറ്റൂ ചെയ്യലുകളും ഉള്‍പ്പെടുന്നുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ ഒരു യുവാവ് തന്റെ കാമുകിയുടെ പേര്് താഴത്തെ ചുണ്ടില്‍ ടാറ്റു ചെയ്യുന്നതാണ് കാണാനാവുന്നത്. അമൃത(amruta) എന്നാണ് കാമുകിയുടെ പേര്. ആ പേരാണ് യുവാവ് തന്റെ ചുണ്ടിനകത്ത് ടാറ്റൂ ചെയ്യുന്നത്.
@tattoo_abhishek_sapkal_4949_ എന്ന യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ലവ്' എന്നാണ് ഈ വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ പ്രോസസ് കാണാം. ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതും കാണാം. എന്തായാലും, തന്റെ പ്രണയത്തിന്റെ തീവ്രത കാണിക്കുന്നതിന് വേണ്ടി യുവാവ് ചെയ്ത കാര്യം അഭിനന്ദിക്കപ്പെടുന്നതിന് പകരം വന്‍ പരിഹാസവും വിമര്‍ശനവുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകളില്‍ കാണാന്‍ സാധിക്കുന്നത്. പ്രണയം കാണിക്കുന്നതിന് ഓരോരുത്തര്‍ക്കും ഓരോ രീതികളാണ് അല്ലേ? എന്തായാലും യുവാവ് അതിന് വേണ്ടി തിരഞ്ഞെടുത്ത വഴി ഇതായിരിക്കാം.
എന്നാല്‍ കണ്ടുനിന്ന ആളുകള്‍ക്ക് ഇതത്ര രസകരമായി തോന്നിയിട്ടില്ല. നിരവധി ആളുകളാണ് വീഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കാമുകിയുടെ പേര് വലുതാകത്ത് നന്നായി എന്നാണ് ചിലര്‍ കുറിച്ചത്. മറ്റുചിലര്‍ കുറിച്ചത് യുവാവിന് ഭ്രാന്ത് ആണ് എന്നാണ്.






