
സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്ന ഒരു ക്രിക്കറ്റ് കളിയാണ് നെറ്റീസണ്സിനിടയിലെ ചര്‍ച്ചാവിഷയം. ഈ ക്രിക്കറ്റ് കളിയെ വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍ കേരളത്തിലെപോലെ ഇവര്‍ കണ്ടത്തിലോ ഗ്രൗണ്ടിലോ ഒന്നുമല്ല ക്രിക്കറ്റ് കളിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കാംഗ്ര ഗ്രാമത്തില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഹിമാലയത്തിന്റെ സാന്നിധ്യത്താല്‍ പരന്ന പ്രതലങ്ങള്‍ ഇവിടെ ഇല്ല. അതിനാല്‍ ഒരു മലഞ്ചെരുവിലാണ് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി.
@kangragram എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 1976 ഇറങ്ങിയ ചിറ്റ്ചോര്‍ എന്ന സിനിമയില്‍ യേശുദാസ് പാടി ഹിറ്റാക്കിയ 'ഗോരി തേരാ ഗാവ് ബഡാ പ്യാരാ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു കുന്നില്‍ ചെരുവില്‍ ഒരുക്കിയ ചെറിയ ഒരു ക്രിക്കറ്റ് പിച്ചില്‍ ഒരു യുവതി ബാറ്റ് ചെയ്യാന്‍ നില്ക്കുന്നു. പിച്ചിന്റെ തൊട്ട് താളെയുള്ള പറമ്പിലും മുകളിലെ പറമ്പിലുമായി യുവതികള്‍ ഫീല്‍ഡ് ചെയ്യുന്നതും കാണാം. പന്ത് തന്റെ അടുത്ത് എത്തുമ്പോള്‍ ബാറ്റ് ചെയ്യുന്ന യുവതി ആഞ്ഞടിക്കുന്നു. ഈ സമയം ക്യാമറ താഴോട്ട് പോകുമ്പോള്‍ നമ്മള് ഞെരിക്കും അമ്പരന്ന് പോകും. കാരണം അഞ്ച് തട്ടുകള്‍ക്ക് താഴെ റോഡില്‍ ഫീല്‍ഡ് ചെയ്യുന്ന യുവതിയെയാണ് പന്തെടുക്കാനായി ഓടുന്നത്. ഈ സമയത്താണ് പെണ്‍കുട്ടികള്‍ ഉയരുമുള്ള കുന്നിന് മുകളിലാണ് ക്രിക്കറ്റ് കളിക്കുന്നതെന്ന് നാം മനസ്സിലാക്കുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഭൂരിഭാഗം പേരും വീഡിയോയില്‍ കളിക്കുന്ന പെണ്‍കുട്ടികളെ അഭിനന്ദിച്ച് രംഗത്തെത്തി. ചിലര്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് അഭ്യര്ത്ഭത്ഥിച്ചു. മറ്റ് ചിലര്‍ മനോഹരമായ ഗ്രാം എന്ന് കുറിച്ചു. ഇതിനോടകം അഞ്ചരലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.






