
കല്‍പ്പറ്റ; പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ദാര്‍ഥന്റെ മരണത്തില്‍ ആറുപേര്‍ അറസ്റ്റില്‍. മൊഴിയെടുക്കുന്നതിനായി വിഴിപ്പിച്ച എട്ട് പേരില്‍ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.കേസില്‍ പതിനെട്ട് പേരാണ് പ്രതികള്‍
എസ്എഫ് ഐ യൂണിറ്റ് സെക്ടട്ടറി ഉള്്പെടെയുള്ള പന്ത്രണ്ട് പേര് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ആദ്യം മുതല്‍ തന്നെ സംഭവം ഒതുക്കി തീര്ക്കുന്നതിനായിയാണ് ക്യാമ്പസ് അധികൃതരും പോലീസും ശ്രമിച്ചത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ധാര്‍ത്ഥ് ക്രൂര മര്‍ദനത്തിനിരയായിട്ടുണ്ടെന്ന് തെളിയുന്നത്. ഞെട്ടിക്കുന്ന മൊഴികളുമായ പ്രതികള്‍. ഹോസ്റ്റലില്‍ വിചാരണ പതിവാണെന്ന് പ്രതികള്‍ മൊഴി നല്കി. പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കുമെന്നും പറഞ്ഞാതായി പോലീസ് അറിയിക്കുന്നു. പരാതി കോളേജ് അധികൃതരിലേക്കോ പോലീസിലേക്കോ എത്തിക്കാന്‍ പോലും അനുവദിക്കില്ലായെന്ന് മൊഴി നല്‍കിയതായി പോലീസ് പറയുന്നു.






