
ഐപിഎല്ലിന്റെ ഭാഗമായിട്ട് വളരെ കുറച്ചു സീസണേ ആയിട്ടുള്ളൂവെങ്കിലൂം ഇന്ത്യയുടെ മൂന് നായകന് കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ലക്നൗ സൂപ്പര്‍ജയന്റ് ഐപിഎല്ലില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. പ്ളേ ഓഫില്‍ കളിച്ച ടീം ഇത്തവണ കപ്പടിക്കാനുള്ള ഉദ്ദേശത്തിലാണ്. ഇവരുടെ പരിശീലക സംഘത്തിലേക്ക് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരത്തെ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം, ദക്ഷിണാഫ്രിക്കന്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ അവരുടെ കന്നി കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ദക്ഷിണാഫ്രിക്കയുടെ മൂന് ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറെയാണ് എല്‍എസ്ജി ടീമിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. മുഖ്യ പരിശീലകന് ജസ്റ്റിന് ലാംഗര്‍, സഹ അസിസ്റ്റന്റ് കോച്ച് എസ്. ശ്രീറാം എന്നിവര്‍ക്കൊപ്പമാണ് ക്ലൂസ്നറും സംഘത്തിന്റെ ഭാഗമായി മാറുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ അസിസ്റ്റന്റ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറെ വെള്ളിയാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഒപ്പുവച്ചു. 2022-ല്‍ ആരംഭിച്ചത് മുതല്‍ അവര്‍ കളിച്ച രണ്ട് സീസണുകളിലും എല്‍എസ്ജി ഐപിഎല്‍ പ്ലേഓഫില്‍ എത്തിയിട്ടുണ്ട്. എന്നിരുന്നാലും, രണ്ട് അവസരങ്ങളിലും അവര്‍ എലിമിനേറ്ററില്‍ പുറത്തായി.
പരിശീലകനായി ഏറെ പരിചയസമ്പത്തുള്ളയാളാണ് ക്ലൂസ്നര്. എല്‍എസ്ജിയുടെ ദക്ഷിണാഫ്രിക്കന്‍ ഫ്രാഞ്ചൈസിയായ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്സിന്റെ മുഖ്യ പരിശീലകനാണ് ക്ലൂസ്നര്. ഡല്‍ഹി, ത്രിപുര ആഭ്യന്തര ടീമുകളുടെ കണ്‍സള്‍ട്ടന്റ് കോച്ച് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ ടീമുകളെ 52 കാരനായ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. മുമ്പ് ഐപിഎല്‍ ടീമായ ഡെല്‍ഹി ക്യാപിറ്റല്‍സുമായി ബന്ധപ്പെട്ട അദ്ദേഹം പുറമെ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍, ദക്ഷിണാഫ്രിക്കയുടെയും സിംബാബ്വെയുടെയും ബാറ്റിംഗ് പരിശീലകനെന്ന നിലയില്‍ അഫ്ഗാനിസ്ഥാനെ അദ്ദേഹം നയിച്ചിട്ടുണ്ട്. 1996-2004 കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 49 ടെസ്റ്റുകളിലും 171 ഏകദിനങ്ങളിലും ക്ലൂസ്നര് കളിച്ചു. മാര്‍ച്ച് 24 ന് ജയ്പൂരില്‍ 2008 ലെ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സിനെതിരെയാണ് ഐപിഎല്ലില്‍ എല്‍എസ്ജിയുടെ ആദ്യ കളി.






