
ജീവിതത്തില്‍ ഞെട്ടിക്കുന്നതും അപ്രതീക്ഷിതമായതുമായ അനേകം സാഹചര്യങ്ങളിലൂടെ ആളുകള്‍ കടന്നുപോകാറുണ്ട്. ഉദാഹരണത്തിന് നമ്മള് തനിച്ച് താമസിക്കുന്ന വീട്. ഒരു ദിവസം വീട്ടിലെ ഒരു മുറിയില്‍ കയറിച്ചെല്ലുമ്പോള്‍ അവിടെ ഒരു അപരിചിതനായ വ്യക്തി ഇരിക്കുന്ന കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ചിലര്‍ ഞെട്ടിത്തരിക്കും, മറ്റുചിലര്‍ ബഹളം വച്ച് ആളെ കുട്ടും, അതേസമയം ഇതെല്ലാം കണ്ട് നിശ്ചലരായി പോകുന്നവരും ഉണ്ട്. എന്നാല്‍ സമാനമായ ഒരു സാഹചര്യത്തിലൂടെയാണ് ഹൈദരാബാദില്‍ നിന്നുള്ള ഒരു യുവതിയും കടന്നുപോയത്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
@Telugu Scribe എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ യുവതി തന്റെ വീട്ടിലെ ഒരു മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ അപരിചിതനായ ഒരു യുവാവ് മുറിയുടെ മൂലയില്‍ നിലത്തായി ഇരിക്കുന്നത് കാണാം. ഭയന്നുപോയെങ്കിലും യുവതി അപ്പോള്‍ തന്നെ പ്രതികരിക്കുന്നുണ്ട്. നിങ്ങളാരാണ് എന്നാണ് അവര്‍ ആദ്യം ചോദിക്കുന്നത്. നിങ്ങളുടെ പേരെന്താണ്. ഒരാളുടെ വീട്ടില്‍ കയറുമ്പോള്‍ ആദ്യം കോളിംഗ് ബെല്‍ അടിക്കണം, എന്നിട്ടുവേണം കയറാന്‍ എന്ന് നിങ്ങള്‍ക്കറിയില്ലേ എന്നെല്ലാം ചോദിക്കുന്നുണ്ട്.
തുടര്‍ന്ന് യുവതി അയാളോട് വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറയുന്നുണ്ട്. ഒപ്പം അതിന് വേണ്ടി പിന്നിലെ വാതിലും തുറന്ന് കൊടുക്കുന്നു. എന്നാല്‍, അയാള്‍ ഇറങ്ങാന്‍ വിമുഖത കാണിക്കുകയാണ്. സ്ത്രീ നിര്‍ത്താതെ ചീത്ത പറയുന്നതോടെ അയാള്‍ പെട്ടെന്നിറങ്ങി ബാല്‍ക്കണിയിലൂടെ താഴേക്ക് ചാടുന്നത് കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. യുവതിയുടെ ധൈര്യത്തെ ആളുകള്‍ അഭിനന്ദിച്ചു. സംഭവം ഫോണില്‍ പകര്‍ത്താന്‍ കാണിച്ച ബുദ്ധിയേയും ആളുകള്‍ അഭിനന്ദിച്ചു. യുവാവിനെ പിന്നീട് പൊലീസ് പിടികൂടി. ഇയാള്‍ പഠനവൈകല്യം ഉള്ളയാളാണ് എന്നാണ് പൊലീസ് പറയുന്നത്.
అపరిచితులతో జాగ్రత్త!
ఇంట్లోకి చొరబడ్డ అనుమానాస్పద వ్యక్తిని తరిమికొట్టిన మహిళ
నిజాంపేట్ - బాచుపల్లిలో అనుమానాస్పదంగా ఇంట్లోకి చొరబడిన వ్యక్తి.. వీడియో రికార్డు చేస్తూ, ఎవరు నువ్వని అడుగుతుండగా 2వ అంతస్తు మీద నుండి దూకి పారిపోయిన వ్యక్తి. pic.twitter.com/Nc3PygGgfW— Telugu Scribe (@TeluguScribe) March 4, 2024






