
അനന്ത് അംബാനി- രാധിക മെര്‍ച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. കൂട്ടത്തില്‍ നടി കരീന കപൂറിന്റെ സ്റ്റൈലിഷ് ലുക്കാണ് ആരാധക മനം കവരുന്നത്.
മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷങ്ങളില്‍ വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തി കരീന ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഘോഷങ്ങളുടെ സമാപന ദിനത്തിലെ 'ഹസ്താക്ഷര്‍' ചടങ്ങിന് ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കരീന എത്തിയത്. സില്‍ക്ക് സാറ്റിന് ബോഡിസ്യൂട്ടും ജാക്കറ്റും ഉള്‍പ്പെടുന്നതായിരുന്നു കരീനയുടെ ഔട്ട്ഫിറ്റ്.
കരീന ധരിച്ച ജാക്കറ്റ് ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ കവരുന്നതായിരുന്നു. 200 മണിക്കൂറുകളോളം എടുത്താണ് ജാക്കറ്റിലെ എംബ്രോയിഡറി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഗോള്‍ഡന്‍ ഖാകി നിറത്തിലെ ഹാന്‍ഡ് ബ്ലോക്ക് പ്രിന്റിങ്ങും സര്‍ദോസി എംബ്രോയിഡറി വര്‍ക്കുകളും വസ്ത്രത്തിന്റെ ഭംഗി കൂട്ടുന്നതായിരുന്നു. ഫാഷന്‍ ഡിസൈനര്‍ റിതു കുമാര്‍ ബ്രാന്‍ഡിന്റേതാണ് കരീന ധരിച്ച ഇമ്രാന് കോട്ട്. 310,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.
വസ്ത്രത്തിന് ഇണങ്ങുന്ന വലിയൊരു നെക്ലേസും കരീന അണിഞ്ഞിരുന്നു. തന്റെ വിവാഹ റിസപ്ഷന് ദിനത്തില്‍ കരീന അണിഞ്ഞ നെക്ലേസാണിത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.






