ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, ത്രെഡ്സ് ഇവ കഴിഞ്ഞ ദിവസം പണിമുടക്കിയതിന് പിന്നാലെ മെറ്റ തലവന്‍ മാര്‍ക്ക് സക്കര്ബര്ഗിനുണ്ടായത് 300 കോടി ഡോളറിന്റെ നഷ്ടമെന്ന് വിവരം. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23,127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി.
മെറ്റയുടെ ഓഹരിയില്‍ ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്.
മെറ്റ പ്ലാറ്റ്ഫോമുകള് കഴിഞ്ഞ ദിവസം ഒന്നര മണിക്കൂറോളമാണ് നിശ്ചലമായത്. ഇത്രയധികം സമയം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്. ഇതിനു മുമ്പ് സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തനരഹിതമായിരുന്നില്ല.
ഉപയോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിച്ച മെറ്റ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതായും വ്യക്തമാക്കി. എന്നാല്‍, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് തടസം നേരിടാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.

Comments