
തൃശൂര്‍ : കോൺഗ്രസ് പാർട്ടിയുടെ തീരുമാനമാണ് തന്റേതെന്നും വ്യക്തിപരമായ തീരുമാനത്തിന് സ്ഥാനമില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ടിഎന്പ്രതാപന്. ചുമരെഴത്തും പോസ്റ്ററൊട്ടിക്കലുമായി പ്രചാരണവുമായി പ്രതാപന് മുന്നോട്ട് പോകവെയാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി . തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ കെ മുരളീധരനെ തീരുമാനിക്കുന്നത്.
കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും പ്രതാപന് വ്യക്തമാക്കി. തൃശ്ശൂരില്‍ ഓപ്പറേഷന് താമര വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂർ എൽഡിഎഫിനോ ബിജെപിക്കോ വിട്ടുകൊടുക്കില്ല. കെ മുരളീധരൻ കേരളത്തിലെ മികച്ച കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്.
തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കെ.മുരളീധരൻ എത്തിയതോടെ ടി എൻ പ്രതാപന് വേണ്ടി എഴുതിയ ചുമരെഴുത്തുകളെല്ലാം മായ്ക്കണം എന്നാണ് സ്ഥിതിയാണ്. മൂന്നര ലക്ഷം പോസ്റ്ററുകളാണ്, പ്രതാപനായി മണ്ഡലത്തിൽ തയ്യാറാക്കിയത്. ബൂത്തുകളിൽ തുകയും വിതരണം ചെയ്തിരുന്നു. കെ കരുണാകരന്റെ മകനെന്ന നിലയിലുള്ള എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. എന്നാൽ കരുണാകരന്റെ തണലിൽ മാത്രം വന്ന ആളല്ല മുരളീധരൻ. സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം രാവിലെ ചേരുന്ന സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം മാത്രമാണ് ഉണ്ടാകുക. കെ മുരളീധരൻ തലയെടുപ്പുള്ള നേതാവാണെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
അതേസമയം, പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നതിന്റെ നടക്കത്തിലും അങ്കലാപ്പിലുമാണ് തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വം. തൃശൂരിലെ കോൺഗ്രസുകാരുടെ വൈകാരിയ ഇടങ്ങളിലൊന്നായ പൂങ്കുന്നത്തെ മുരളീ മന്ദിരവും കരുണാകരന്റെ ശവകുടീരവും ഒരു ബിജെപി നേതാവിന്റെ വീടായി മാറുന്നതിന്റെ ഹൃദയ വേദയും കോണ്‍ഗ്രസുകാര്‍ക്ക് ചെറുതല്ല.






