ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന എസ്.രാജേന്ദ്രനെ ലക്ഷ്യമിട്ട് ബിജെപി. നേതാക്കള്‍ രാജേന്ദ്രനെ വീട്ടിലെത്തി സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. ബിജെപി മുതിര്‍ന്ന നേതാവ് പി.കൃഷ്ണദാസ് രാജേന്ദ്രനെ ഫോണില്‍ വിളിച്ച് സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എസ്. രാജേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം, ബിജെപി നേതാക്കള്‍ വീട്ടിലെത്തി സന്ദര്‍ശിച്ച കാര്യം അദ്ദേഹം നിഷേധിച്ചിട്ടില്ല.
ദേവികുളത്ത് കഴിഞ്ഞ തവണ സീറ്റ് ലഭിക്കാതെ വന്നതോടെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വവുമായി അകന്ന രാജേന്ദ്രനെ പിന്നീട് പാര്‍ട്ടി പദവികളില്‍ നിന്നെല്ലാം പുറത്താക്കിയിരുന്നൂ.






