
ന്യൂഡല്‍ഹി: ഇന്ത്യാ - കാനഡാ ബന്ധങ്ങളെ രൂക്ഷമായി ബാധിച്ച ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് വീഡിയോ പുറത്തുവിട്ട് സിബിസി ന്യൂഡ്. വാടകക്കൊലയാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചനകളാണ് ഇതില്‍ നിന്നും കിട്ടുന്നത്. 2023 ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ നടന്ന സംഭവം ഇന്ത്യാ-കാനഡ ബന്ധങ്ങള്‍ വളരെ മോശമാക്കിയിരുന്നു.
ഗുരുദ്വാരയ്ക്ക് പുറത്തു നടന്ന സംഭവം കഴിഞ്ഞ് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഇതിന്‍െ സിസിടിവി ഫൂട്ടേജ് വെളിയില്‍ വന്നിരിക്കുന്നത്. രണ്ടുവാഹനത്തിലായി വന്ന ആറ് പേര് ചേര്‍ന്ന് ഒരുമിച്ച് ആക്രമണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗുരനാനാക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായിരുന്നു കൊല്ലപ്പെടുമ്പോള്‍ നിജ്ജാര്‍. ഈ കൊലപാതകം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാകാന്‍ കാരണമായിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന് ട്രൂഡോ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വഷളായിരുന്നു.
തന്റെ ചാര നിറത്തിലുള്ള ഡോഡ്ജേ റാം പിക് അപ്പ് ട്രക്ക് ഗുരുദ്വാരയുടെ പാര്‍ക്കിംഗ് ലോട്ടില്‍ കൊണ്ടിട്ട ശേഷം ഇറങ്ങുന്നത് മുതലാണ് വീഡിയോദൃശ്യം തുടങ്ങുന്നത്. പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒരു വെള്ള സെഡാന് കാര്‍ വന്ന് ഇയാളുടെ വഴി തടയുകയും രണ്ടു പേര് പെട്ടന്ന് ഇറങ്ങി അടുത്തക്ക് വന്ന് വെടി വെയ്ക്കുകയും അതിന് ശേഷം ഒരു വെള്ളി ടൊയോട്ട കാംറി കാറില്‍ രക്ഷപ്പെടുന്നതും കാണാനാകും. സംഭവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും കനേഡിയന്‍ പോലീസ് ഇതുവരെ കുറ്റവാളികളിയെയോ സംശയിക്കപ്പെടുന്നവരിലേക്കോ നീളുന്ന ഒന്നും കണ്ടെത്തുകയോ ആരെയെങ്കിലൂം അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല.
നേരത്തേ കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. അതേസമയം തങ്ങളുടെ ആരോപണത്തെ ന്യായീകരിക്കുന്ന ഒരു തെളിവുകളും ഇതുവരെ കാനഡയ്ക്ക് പുറത്തുവിടാന്‍ കഴിഞ്ഞിട്ടില്ല. കാനഡയുടെ ആരോപണം പ്രത്യേകലക്ഷ്യം വെച്ചുള്ളതാണെന്നാണ് ഇന്ത്യയുടെ ആരോപണം. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെയും മറ്റും പിന്‍വലിക്കുകയും മറ്റും ചെയ്തിരുന്നു.






